Wednesday, April 22, 2009

ഗ്രീസ്മങ്കി



ഫയർഫോക്സ് വെബ് ബ്രൌസർ ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ ഒന്നാണ് ഫയർഫോക്സ് എക്സ്റ്റെൻഷനുകൾ. പല ജോലികളും എളുപ്പത്തിലാക്കുവാനും ഓട്ടോമേറ്റ് ചെയ്യുവാനും ഒക്കെ സഹാ‍യിക്കുന്ന ഒട്ടനവധി ആഡ്-ഓണുകൾ നമ്മൾ ഉപയോഗിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു ഫയർഫോക്സ് ആഡ്-ഓൺ എക്സ്റ്റെൻഷനാണ് ഗ്രീസ് മങ്കി. പേരു കേൾക്കുമ്പോൾ അൽ‌പ്പം തമാശ തോന്നുമെങ്കിലും സംഗതി അത്ര നിസ്സാരമല്ല. ഫയർഫോക്സിനെ മറ്റേതൊരു ബ്രൌസറിനേക്കാളും ശക്തനാക്കാൻ പ്രാപ്തമാണ് ഈ കൊച്ചു വിദ്വാൻ. സാധാരണ ആഡ്-ഓണുകൾ ഒരു നിശ്ചിത ജോലി നിറവേറ്റുവാനായി ഡെവലപ്പ് ചെയ്യുന്നവയാണ്. ഉദാഹരണത്തിന് downloadthemall എന്ന ആഡ്-ഓൺ ഫയർഫോക്സിനു വേണ്ടി തയാർ ചെയ്ത ഒരു ഇന്റഗ്രേറ്റഡ് ഡൌൺലോഡ് മാനേജർ ആണ്. സാധാരണ ഒരു ഡൌൺലോഡ് മാനേജർ ചെയ്യുന്ന എല്ലാ ജോലികളും ബ്രൌസറിനുള്ളിൽ തന്നെ നിന്നുകോണ്ട് നിർവഹിക്കാൻ ഇതിനു കഴിയും. എന്നാൽ സാധാരണ ഒരു ആഡ്-ഓണിന്റെ പ്രവർത്തനത്തിനപ്പുറം ബ്രൌസറിനെ ഒരു ഫ്രെയിംവർക്കായി നിർത്തി , യൂസർ സ്ക്രിപ്റ്റുകൾ എന്നറിയപ്പെടുന്ന ചെറിയ പ്രോഗ്രാം യൂണിറ്റുകൾ ഉപയോഗിച്ച് ബ്രൌസറിന്റെ പ്രവർത്തന ശേഷിയേയും പ്രവർത്തന രീതികളേയും മാറ്റി മറിക്കാനും മെച്ചപ്പെടുത്തുവാനും ഗ്രീസ്മങ്കി ഉപയോഗിച്ച് സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഗ്രീസ്മങ്കി വിക്കി പേജ് നോക്കുക.

ജാവാ സ്ക്രിപ്റ്റിൽ എഴുതുന്ന ചെറിയ പ്രോഗ്രാമുകളാണ് യൂസർ സ്ക്രിപ്റ്റുകൾ. ഇത്തരം 20 ലക്ഷത്തിലധികം യൂസർ സ്ക്രിപ്റ്റുകളുടെ ഒരു വൻ ശേഖരം ഗ്രീസ്മങ്കി സ്ക്രിപ്റ്റുകളുടെ ഔദ്യോഗിക സൈറ്റ് എന്ന് പറയാവുന്ന www.userscripts.org. എന്ന സൈറ്റിൽ ലഭ്യമാണ്.

നിങ്ങൾക്കിഷ്ടപ്പെട്ട ഒരു വീഡിയോഷെയറിങ്ങ് സൈറ്റിൽ ഒരു ഡൌൺലോഡ് ഫംഗ്ഷണാലിറ്റി ചേർക്കണമെന്നുണ്ടോ , അതല്ലെങ്കിൽ ജീമെയിലിന്റെ യൂസർ ഇന്റെർഫേസ് മാറ്റണമെന്നുണ്ടോ ഇതിനു വേണ്ടി തയാറാക്കിയ സ്ക്രിപ്റ്റ് ഗ്രീസ്മങ്കിയിൽ ആഡ് ചെയ്യുകയേ വേണ്ടൂ.

ഇനി ഗ്രീസ്മങ്കി എങ്ങനെ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

ഇവിടെ നിന്നും ഗ്രീസ്മങ്കി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

(ഫയർഫോക്സ് ബ്രൌസറിൽ നിന്ന് തന്നെ ഈ URL സന്ദർശിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.)

സ്ക്രീനിൽ കാണുന്ന Add to Firefox എന്ന ബട്ടണിൽ അമർത്തുക.





തുടർന്ന് വരുന്ന വിൻഡോയിൽ Install Now എന്ന് സെലക്റ്റ് ചെയ്യുക.








തുടർന്ന് പ്രോഗ്രാം ഇൻസ്റ്റാൾ ആവുന്നതാണ്.


ഇനി ഈ വിൻഡോയിൽ കാണുന്ന Restart Firefox എന്ന ബട്ടൺ അമർത്തി ഫയർഫോക്സ് റീസ്റ്റാർട്ട് ചെയ്യുക.







ഫയർഫോക്സ് സ്റ്റാർട്ടായി കഴിഞ്ഞ് താഴെ വലതുവശത്തായി ചെറിയ ഒരു മങ്കി ഫേസ് കാണുകയാണെങ്കിൽ ഗ്രീസ്മങ്കി ഇൻസ്റ്റലേഷൻ പൂർത്തിയായി എന്ന് മനസിലാക്കാം.


ഇനി വേണ്ടത് യൂസർ സ്ക്രിപ്റ്റുകളാണ്. അതിനായി ഇവിടെ ചെന്ന് ആവശ്യമുള്ള സ്ക്രിപ്റ്റ് സെർച്ച് ചെയ്യുക.

സ്ക്രീനിന്റെ വലതുവശത്ത് കാണുന്ന സെർച്ച് ബോക്സ്സിൽ ആവശ്യമുള്ള കീവേർഡ് കൊടുത്ത് സെർച്ച് ചെയ്യാ‍വുന്നതാണ്.


ഇവിടെ ഉദാഹരണത്തിനായി youtube എന്ന കീവേർഡാ‍ണ് ഉപയോഗിച്ചിരിക്കുന്നത്.

തുടർന്ന് സെർച്ച് റിസൾട്ടുകൾ ഈ കാണുന്ന രീതിയിൽ ഡിസ്പ്ലേയിൽ കാണാം.

ഒരു സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുവാനായി അതിന്റെ വിവരണത്തോടൊപ്പം സെർച്ച് റിസൾട്ടിൽ Installs എന്ന കോളം കൂടി പ്രത്യേകം ശ്രദ്ധിക്കുക. ഒരു സ്ക്രിപ്റ്റിന്റെ പോപ്പുലാരിറ്റി മനസിലാക്കാൻ അതുപകരിക്കും.



ഇനി ഒരു സ്ക്രിപ്റ്റ് സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ വരുന്ന സ്ക്രീനിൽ
Install ബട്ടൺ അമർത്തുക.








തുടർന്ന് വരുന്ന
Greasemonkey Installation സ്ക്രീനിൽ വീണ്ടും Install അമർത്തുക.

(Show Script Source എന്ന ബട്ടണമർത്തിയാൽ പ്രസ്തുത സ്ക്രിപ്റ്റിന്റെ ജാവാസ്ക്രിപ്റ്റ് സോഴ്സ്കോഡ് കാണുവാൻ സാധിക്കും)


യൂസർ സ്ക്രിപ്റ്റ് ശരിയായി ഇൻസ്റ്റാൾ ആയാൽ ഈ കാണുന്ന ഒരു മെസേജ് താഴെ സ്റ്റാറ്റസ് ബാറിൽ കാണാം
.







ഉദാഹരണത്തിൽ കാണിച്ചിരിക്കുന്ന സ്ക്രിപ്റ്റ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം
youtube കാണുക.

ഒരു വീഡിയോ ഓപ്പൺ ചെയ്താൽ ഉടൻ തന്നെ വീഡിയോ പാനലിനു മുകളിലായി Download This Video എന്ന ഒരു പുതിയ ലിങ്ക് വന്നതായി കാ‍ണാം. അതിൽ അമർത്തി ആ വീഡിയോ നേരിട്ട് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഇത്തരത്തിൽ ബ്രൌസിങ്ങ് വളരെയധികം രസകരവും ആയാസകരവുമാക്കുന്ന ഒട്ടനവധി യൂസർ സ്ക്രിപ്റ്റുകൾ userscript.org യിൽ ലഭ്യമാണ്.

ചില യൂസർ സ്ക്രിപ്റ്റുകൾ

  1. GoogleTagCloudMaker : ഗൂഗിൾ സെർച്ച് റിസൾട്ടുകളിൽ നിന്ന് ഒരു TagCloud നിർമ്മിക്കുവാൻ ഈ സ്ക്രിപ്റ്റ് സഹായിക്കുന്നു.

  2. MySpace : പേജിലുള്ള Ads, ഫ്ലാഷ് അനിമേഷനുകൾ എന്നിവ ഒഴിവാക്കി പേജുകൾ വേഗത്തിൽ ലോഡ് ചെയ്യുവാൻ ഈ സ്ക്രിപ്റ്റുകൾ ഉപയോഗിച്ച് സാധിക്കുന്നതാണ്.

  3. Facebook : തീമുകൾ മാറ്റുവാനും അഡ്‌വെർട്ടൈസ്മെന്റുകൾ, അനിമേഷനുകൾ എന്നിവ ഒഴിവാക്കുവാനും കൂടാതെ ഓട്ടോമറ്റിക്കായി പേജ് റിഫ്രെഷ് ചെയ്യിക്കുവാനും ഈ സ്ക്രിപ്റ്റുകൾ ഉപയോഗിക്കാം.

  4. RS-Bundle : റാപ്പിഡ് ഷെയർ സൈറ്റിൽ പ്രവർത്തിക്കുന്ന ഒരു സ്ക്രിപ്റ്റ്. ഓട്ടോമറ്റിക്കായി ഫ്രീ ബട്ടൺ പ്രസ് ചെയ്യുക, ഒരു ഡൌൺലോഡ് മാനേജർ ഉപയോഗിച്ച് ഫ്രീ ഡൌൺലോഡ് അനുവദിക്കുക (സാധാരണ ഗതിയിൽ റാപ്പിഡ് ഷെയറിൽ ഫ്രീ ഡൌൺലോഡുകൾ ഡൌൺലോഡ് മാനേജറിലൂടെ ചെയ്യുവാൻ സാധിക്കാറില്ല) ,ഡൌൺലോഡ് തയാർ ആകുമ്പോൾ അലർട്ട് ചെയ്യുക തുടങ്ങിയവയാണ് ഈ സ്ക്രിപ്റ്റിന്റെ ജോലികൾ.

  5. GmailSuperClean : ജീമെയിലിന് ഒരു Web 2.0 ഇന്റർഫേസ് ഫീലിങ്ങ് കൊടുക്കുവാൻ.

  6. RSS & Atom Feed Suscriber Button Generator : ഇനി മുതൽ ഒരു ബ്ലോഗിലോ സൈറ്റിലോ പോകുമ്പോൾ RSS അല്ലെങ്കിൽ Atom ഫീഡുകൾ പേജിൽ തിരഞ്ഞ് സമയം കളയണ്ട. ഈ സ്ക്രിപ്റ്റ് ഒരു പേജിന്റെ ഇടത്‌വശത്ത് മുകളിലായി ഒരു RSS Subscriber ബട്ടൺ പുതുതായി കാണിക്കും.

  7. Likify thing : ഒരു വെബ് പേജിൽ കാണുന്ന ഏതൊരു പ്ലെയിൻ ടെക്സ്റ്റ് ലിങ്കുകളേയും ശരിയായ ലിങ്കുകളാക്കി മാറ്റാൻ ഈ സ്ക്രിപ്റ്റ് സഹായിക്കും. ഉദാഹരണത്തിന് ഒരു പേജിൽ എവിടെയെങ്കിലും blogger.com അല്ലെങ്കിൽ http://blogger.com അതുമല്ലെങ്കിൽ www.blogger.comഎന്നോ ഉണ്ടെന്നിരിക്കട്ടേ ഈ സ്ക്രിപ്റ്റിന്റെ സഹായത്താൽ അവയെല്ലാം തനിയേ http://www.blogger.com എന്നാക്കി മാറ്റി ആയിരിക്കും കാണിക്കുക.

  8. Google MP3 : MP3 ഫയലുകൾ ഉള്ള പേജുകളിൽ ഫയലിന്റെ തൊട്ടടുത്തായി ഒരു Play ബട്ടൺ ഡിസ്പ്ലേ ചെയ്യിക്കുവാൻ ഈ സ്ക്രിപ്റ്റ് ഉപയോഗിക്കാവുന്നതാണ്.

4 comments:

ശ്രീ said...

ഗ്രീസ്മങ്കി പരിചയമുണ്ട് :)

ഇവിടെ പങ്കു വച്ചത് നന്നായി

:)

Ashly said...

Thanks for sharing....was not knowing this tool can do these things....

സുപ്രിയ said...

thanks

ഘടോല്‍കചന്‍ said...

ഗ്രീസ്മങ്കിയെ പരിചയപ്പെട്ടതില്‍ സന്തോഷം..
മറ്റുപല ആഡോണുകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴാണ് കാണുന്നത്. നന്നായി. :)

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh