Friday, April 17, 2009

വീണ്ടും ചില ഫ്രീവെയർ / ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾഇത്തവണയും കുറച്ച് ഓപ്പൺ സോഴ്സ് / ഫ്രീവെയർ പ്രോഗ്രാമുകളാണ്. ദൈനം ദിന ഉപയോഗങ്ങൾക്കായി കൂടുതൽ ആവശ്യം വന്നേക്കാവുന്നത് എന്ന് തോന്നിയവയിൽ ചിലത്.

1. Dspeech

ASR (Automatic speech Recognition) ഫങ്ഷൻ ഇന്റഗ്രേറ്റ് ചെയ്ത്ട്ടുള്ള ഒരു TTS (Text to Speach) പ്രോഗ്രാം ആണ് DSpeech. ഒരു ട‌െക്സ്റ്റ് ഫയലിൽ ഉള്ള വിവരങ്ങൾ ഓഡിയോ ആയി മാറ്റുവാൻ ഈ പ്രോഗ്രാം ഉപയോഗിക്കാവുന്നതാണ്. പ്രധാന ഫോർമാറ്റുകളാ‍യ .wma, .mp3 എന്നിവയിലേയ്ക്ക് കൺ‌വെർഷൻ സാധ്യമാണ്.

2. KeePass

ശരാശരി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരാൾ ഒരുപാട് യൂസർ നെയിമുകളും പാസ്‌വേർഡുകളും ഓർത്തിരിക്കേണ്ടി വരാറുണ്ട്. വിൻഡോസ്, യാഹൂ, ഇന്റർനെറ്റ് ബാങ്കിങ്, എം എസ് എൻ, ബ്ലോഗർ അങ്ങനെ ഒട്ടനവധി. പാസ്‌വേഡുകൾ മറന്നുപോവുക എന്നത് സാധാരണവുമാണ്. വളരെ സുരക്ഷിതമായി യൂസർ നെയിമുകളും പാസ്‌വേഡുകളും സൂക്ഷിക്കാവുന്ന ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനാണ് KeePass.

3. Unlocker

Cannot delete Folder: Its being used by another person or program.

അല്ലെങ്കിൽ

Cannot delete file. Access is denied

ഫയലുകളോ ഫോൾഡറുകളോ ഡിലീറ്റ് ചെയ്യുമ്പോൾ ഇത്തരം Error മെസേജുകൾ പലപ്പോഴും നിങ്ങൾ കണ്ടുകാണും. ഇത്തരം ഫയലുകളേയും ഫോൾഡറുകളേയും ഡിലീറ്റ് ചെയ്യുവാൻ സഹായിക്കുന്ന ഒരു ഫ്രീവെയർ പ്രോഗ്രാമാണ് Unlocker.


4. CamStudio

വീഡിയോ സ്ക്രീൻ കാപ്ചറിങ്ങിനായി ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനാണ് CamStudio. ട്രെയിനിങ്ങ്, ഡെമോ വീഡിയോകൾ ഇതുപയോഗിച്ച് .avi ഫോർമാറ്റിൽ നിർമ്മിക്കാവുന്നതാണ്. Camtasia Studio പോലുള്ള പ്രൊഫഷണൽ ആപ്ലിക്കേഷനുകൾക്ക് ബദലായി ഇത് ഉപയോഗിക്കാവുന്നതാണ്. .

5. MWSnap

സ്ക്രീനിന്റെ പല ഭാഗങ്ങളിൽ നിന്നും സ്റ്റിൽ ഇമേജുകൾ എടുക്കുവാൻ സഹായിക്കുന്ന ഒരു ഫ്രീ പ്രോഗ്രാമാണിത്. മൊത്തം സ്ക്രീൻ, ഒരു പ്രത്യേക വിൻഡോ, ഒരു പ്രത്യേക സ്ക്രീൻ ഏരിയ എന്നിവയിൽ നിന്ന് സ്ക്രീൻ കാപ്ചറിങ് ഇതിൽ സാധ്യമാണ്.

6. HIT Mail Privacy Lite

ഈമെയിൽ സന്ദേശം ഒരു ഫോട്ടോയിൽ ഉൾക്കൊള്ളിച്ച് അയക്കാൻ പറ്റുന്നതിനെ കുറിച്ച് ഒന്ന് ആലോചിക്കുക. വളരെ സീക്രട്ട് ആയി ഇത്തരത്തിൽ ആശയ വിനിമയം നടത്താൻ സാധിക്കുന്ന വളരെ രസകരമായ ഒരു പ്രോഗ്രാമാണിത്. നിങ്ങൾ ഒരു ഫോട്ടോ തിരഞ്ഞെടുക്കുക, ഒരു രഹസ്യ പാസ്‌വേഡ് നൽകുക, രഹസ്യ സന്ദേശം ടൈപ്പ് ചെയ്യുക. സേവ് ചെയ്യുക. നിങ്ങളുടെ രഹസ്യ സന്ദേശം അടങ്ങിയ ഫോട്ടോ തയാർ!. അറ്റാച്ച്മെന്റായി ഈ ഫോട്ടോ അയക്കുക. കൈപ്പറ്റുന്ന ആൾക്ക് ഇതേ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങളുടെ രഹസ്യ സന്ദേശം ഡീകോഡ് ചെയ്യാവുന്നതാണ്.

7. Belark Advisor

നിങ്ങളുടെ കമ്പ്യൂട്ടറിലെ സോഫ്റ്റ്വെയർ, ഹാർഡ്‌വെയർ എന്നിവയെ കുറിച്ചുള്ള ഒരു വിശദമായ പ്രൊഫൈലിങ്ങ് നടത്തി ഒരു ഓഡിറ്റ് റിപ്പോർട്ട് തയാറാക്കാൻ ഉപയോഗിക്കാവുന്ന ഒരു നല്ല പിസി ഓഡിറ്റ് ടൂൾ ആണ് Belark Advosor. ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്വെയറുകളുടെ വിവരങ്ങൾ , സെക്യൂരിറ്റി പാളിച്ചകൾ, ഹോട്ട്ഫിക്സുകൾ തുടങ്ങി ഒട്ടനവധി വിവരങ്ങൾ ഓഡിറ്റ് റിപ്പോർട്ടിൽ ലഭ്യമാണ്.

8. NetStat Live

നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ സംബന്ധിയായ എല്ലാ വിവരങ്ങളും അനലൈസ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന ഒരു TCP/IP Protocol Monitor Tool ആണിത്. ഇൻ‌കമിങ്ങ്, ഔട്ട്ഗോയിങ്ങ് ഡേറ്റാ റേറ്റ് തുടങ്ങിയ വിവരങ്ങൾ ഇതിൽ ലഭ്യമാണ്.


9. Restoration

ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ തിരിച്ചെടുക്കുവാൻ സഹായിക്കുന്ന ഒരു ഫ്രീ റിക്കവറി ടൂൾ ആണിത്. ഫോർമാറ്റ് ചെയ്യപ്പെട്ട ഫ്ലാഷ് ഡ്രൈവുകളിൽ നിന്ന് ഫോട്ടോകൾ തിരിച്ചെടുക്കുവാനും, റീസൈക്കിൾ ബിനിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഫയലുകളും റിക്കവർ ചെയ്യുവാനും ഇതുപയോഗിച്ച് സാധിക്കുന്നതാണ്. വളരെ ചെറിയ സൈസ് ആയതിനാൽ ഒരു ഫ്ലോപ്പിയിൽ നിന്നുവരെ ഇത് പ്രവർത്തിപ്പിക്കാവുന്നതാണ്.


10. TruCrypt

സേവ് ചെയ്യുന്ന എല്ലാ ഫയലുകളും ഓട്ടോമാറ്റിക്ക് ആയി എൻ‌ക്രിപ്റ്റ് ചെയ്യുന്ന ഒരു ഡ്രൈവ് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചുകാണും . TrueCrypt എന്ന ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് അത്തരത്തിൽ ഒരു ഡ്രൈവ് സാധ്യമാണ്. ഇതുപയോഗിച്ച് ഒരു ഫയലിനുള്ളിൽ വിർച്യൽ ആയ ഒരു ഡ്രൈവ് ഉണ്ടാക്കുവാനും അതിനെ ഒരു സാധാരണ ഡ്രൈവ് എന്ന പോലെ മൌണ്ട് ചെയ്യുവാനും സാധ്യമാണ്. ഈ ഡ്രൈവിലേയ്ക്ക് സേവ് ചെയ്യുന്ന ഫയലുകൾ തനിയേ എൻക്രിപ്റ്റ് ചെയ്യപ്പെടും. ഈ ഫയലുകൾ ഒരു പാസ്‌വേഡ് അല്ലെങ്കിൽ ഒരു കീ ഉപയോഗിച്ച് മാത്രമേ തുറക്കുവാൻ സാധിക്കുകയുള്ളൂ.8 comments:

പി.അനൂപ് said...

Good info...Kudos n keep going

ശ്രീ said...

പ്രയോജനപ്രദങ്ങളായ സോഫ്റ്റ്വെയറുകള്‍ തന്നെ... നന്ദി മാഷേ. :)

vrajesh said...

നല്ല പോസ്റ്റ്,പക്ഷെ എന്നെപ്പോലെ പല ബ്ലോഗര്‍മാരും ഇത്തരം കാര്യങ്ങളില്‍ സാക്ഷരരല്ലെന്ന് ഓര്‍ക്കണമെന്ന് അഭ്യര്‍ഥന.

ആർപീയാർ | RPR said...

അനൂപ്, ശ്രീ, രാജേഷ്,

നിർദ്ദേശങ്ങൾക്ക് നന്ദി.. ഏതെങ്കിലും പ്രോഗ്രാമിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തീർച്ചയായും അറിയിക്കണം.

ഞാന്‍ said...

ഓപ്പണ്‍ സോഴ്സും, ഫ്രീ സോഫ്റ്റ്‌വെയറും, ഫ്രീവെയറും മൂന്ന് വ്യത്യസ്തങ്ങളായ കാര്യങ്ങളാണെന്ന് അറിയാമെന്ന് പ്രതീക്ഷിക്കുന്നു.... അതു കൊണ്ടു അത് interchangeably ഉപയോഗിച്ചുകൂടാ...

ആർപീയാർ | RPR said...

തീർച്ചയായും അറിയാം. അത് interchangeably എവിടേയും ഉപയോഗിച്ചിട്ടില്ല.

ആർപീയാർ | RPR said...

ഞാൻ...
തലക്കെട്ടിൽ വന്ന പിശക് ചൂണ്ടിക്കാട്ടിയതിനു നന്ദി..
അത് തിരുത്തിയിരിക്കുന്നു..

ശിവ said...

Thanks a lot.....

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh