Wednesday, July 29, 2009

കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 1

0 comments

കമ്പ്യൂട്ടർ എന്ന ഉപകരണം നാമിന്ന് കാണുന്ന നിലയിലേക്ക് എത്തിപ്പെടുവാൻ പിന്നിടേണ്ടിവന്ന നാഴികക്കല്ലുകൾ ഒട്ടനവധിയാണ്. ഒരു കൂട്ടം പ്രതിഭാശാലികളുടെ കഠിനപ്രയത്നത്തിന്റേയും അപാരമായ ദീർഘവീക്ഷണത്തിന്റേയും ആകെത്തുകയാണ് ദൈനംദിന ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാതായി മാറിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകൾ എന്ന അൽഭുത യന്ത്രങ്ങൾ.


“ആരാണ് കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ?” .


നമ്മൾ ഒരുപാടു തവണ ചോദിക്കുകയും ഉത്തരം പറയുകയും ചെയ്തിട്ടുള്ള ഒരു ചോദ്യമാണിത്.

തുടർന്ന് വായിക്കുക ..

റിയാക്ട് ഓ.എസ് – വിൻഡോസിന് ഒരു ബദൽ

0 comments

വിൻഡോസ് ഇല്ലാതെ തന്നെ വിൻഡോസ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കണമെന്നുണ്ടോ. എന്നാൽ ഇതാ മൈക്രോസോഫ്റ്റിനു വെല്ലുവിളി ഉയർത്തിക്കൊണ്ട് (?) തികച്ചും സൌജന്യമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു.

തുടർന്ന് വായിക്കുക ....

Thursday, July 23, 2009

സൌജന്യ ഓൺലൈൻ ഹോം സർവൈലൻസ് സിസ്റ്റം

3 comments

വീട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കുവാൻ പുറത്ത് പോവുകയാണോ?. നമ്മളില്ലാത്ത സമയത്ത് അവിടെ എന്തെല്ലാം നടക്കുന്നു എന്നതിനെ കുറിച്ച് വേവലാതിയിലാണോ . ഈ പ്രശ്നത്തിന് ഇന്ന് വിപണിയിൽ ഒട്ടനവധി സൊല്യൂഷനുകൾ ലഭ്യമാണ്. ഒരു വീഡിയോ സർവൈലൻസ് സംവിധാനം ഇൻസ്റ്റാൾ ചെയ്താൽ ഈപ്പറഞ്ഞ കാര്യം സാധിച്ചെടുക്കാം. എന്നാൽ അതിനായി എത്ര മുതൽ മുടക്കു വേണ്ടി വരും ?, സാധാരണക്കാർക്ക് എന്തായാലും പ്രാപ്യമായ ഒന്നല്ല അത് എന്നു തന്നെയാണ് എന്റെ വിശ്വാസം.

എന്നാൽ ഇപ്പോൾ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഒരു വെബ്കാമറയുമുണ്ടെങ്കിൽ ചെറിയ രീതിയിലുള്ള ഒരു ഹോം സർവൈലൻസ് സിസ്റ്റം തികച്ചും സൌജന്യമായി ആർക്കും സ്വയം നിർമ്മിക്കാം.
തുടർന്ന് വായിക്കുക...

Wednesday, July 15, 2009

എങ്ങനെ ഒരു വീഡിയോയ്ക്കു സബ്ടൈറ്റിൽ നൽകാം

9 comments

സീഡിയിൽ നിന്നോ ഡിവിഡിയിൽ നിന്നോ കൺ‌വർട്ട് (റിപ്പ്) ചെയ്ത ഒരു സിനിമാ കാണുമ്പോൾ അതിൽ സബ്ടൈറ്റിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ. പ്രത്യേകിച്ച് ഇംഗ്ലീഷ് സിനിമകൾ. മെട്രിക്സ് അല്ലെങ്കിൽ ട്രാ‍ൻസ്ഫോർമർ പോലെയുള്ള സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നേരേ ചൊവ്വേ ഇംഗ്ലീഷ് മനസിലാവുന്നവരുടെ കാര്യമല്ല ഉദ്ദേശിച്ചത്. എങ്കിലും ഒരു ഇംഗ്ലീഷ് സിനിമയോ ഡോക്യുമെന്ററിയോ സബ്ടൈറ്റിലോടെ കാണുന്നതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഇനി മുതൽ സബ്ടൈറ്റിൽ ലഭ്യമല്ലാത്ത സിനിമകൾ സബ്ടൈറ്റിലോടെ ആസ്വദിച്ചു തന്നെ കാണാം. അതിനായി ചെയ്യേണ്ട ചില നുറുങ്ങു വിദ്യകൾ പറയാം.

(DivX,Xvid,MP4,VOB(DVD) എന്നീ ഫോർമാറ്റിലുള്ള മൂവി ഫയലുകൾ ഇതുപോലെ സബ്ടൈറ്റിലിങ്ങ് ചെയ്യാവുന്നതാണ്)

രണ്ടു രീതിയിൽ നമ്മൾക്ക് ഒരു മൂവി ഫയലിൽ സബ്ടൈററ്റിലുകൾ ചേർക്കാവുന്നതാണ്. ഒന്നാമതായി ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ സഹായത്താൽ മൂവി പ്ലേ ചെയ്യുന്നതിനൊപ്പം ഓവർലേ (Overlay) ആയി സബ്ടൈറ്റിലുകൾ നൽകാം.ഈ രീതിയുടെ ഒരു ഗുണം ഏത് ഭാഷയിലെ സബ്ടൈറ്റിലുകൾക്കൊപ്പവും മൂവി പ്ലേ ചെയ്യാം എന്നതാണ് മൂവി ഫയലിനൊപ്പം തന്നെ സബ്ടൈറ്റിൽ ഒരുമിച്ച് ചേർത്ത് ഒറ്റ ഫയലാക്കുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. ഒരു ഭാഷയിലെ സബ്ടൈറ്റിൽ മാത്രമേ പ്ലേ ചെയ്യുവാൻ സാധിക്കൂ എന്നതാണ് ഇവിടെ വരുന്ന ഒരു കുഴപ്പം. എന്നാൽ ഒരു കമ്പ്യൂട്ടറിലോ ഹാർഡ്‌വെയർ പ്ലേയറുകളിലോ ഒരുപോലെ ഇവ പ്രവർത്തിക്കും എന്നതാണ് ഈ രീതിയുടെ ഒരു മെച്ചം.

മൂന്ന് കാര്യങ്ങളാണ് ഇതിനായി ആവശ്യമുള്ളത്. മൂവി ഫയൽ (DivX,Xvid,MP4,VOB ഫോർമാറ്റിലുള്ളത്), മേൽ‌പ്പറഞ്ഞ മൂവിയുടെ സബ്ടൈറ്റിൽ ഫയൽ, ഓവർലേ ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം. ഇതിൽ ഓരോന്നും എന്താണെന്ന് നോക്കാം.

മൂവി ഫയൽ - DVD യിൽ നിന്നോ CD യിൽ നിന്നോ കൺ‌വർട്ട് ചെയ്തെടുത്ത വീഡിയോ ഫയൽ.

സബ്ടൈറ്റിൽ ഫയൽ - സാധാരണ മൂവി ഡിവിഡി ഡിസ്കിനുള്ളിൽ ഈ ഫയൽ കാണപ്പെടും. .SRT എന്ന എക്സ്ടെൻഷനോടുകൂടിയ ഒരു ഫയലാണ് ഇത്. ഈ ഫയലിന്റെ സഹായത്തോടെയാണ് DVD പ്ലേയറുകളും കമ്പ്യൂട്ടറിലെ മീഡിയാപ്ലേയിങ്ങ് പ്രോഗ്രാമുകളും സബ്ടൈറ്റിലുകൾ കാണിക്കുന്നത്. ടോറന്റുകൾ വഴിയും മറ്റും ഡൌൺലോഡ് ചെയ്തെടുക്കുന്ന മൂവികൾക്കൊപ്പം,മൂവി ഫയലിന്റെ അതേ പേരിൽ തന്നെ .SRT എന്ന എക്സ്ടെൻഷനോടു കൂടി ഈ ഫയലും സാധാരണ കണ്ടുവരാറുണ്ട്. ഇനി കൈവശമുള്ള വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഇല്ലെന്നിരിക്കട്ടേ അതിനുമുണ്ട് പരിഹാരം. ഓപ്പൺസബ്ടൈറ്റിൽ എന്ന സൈറ്റിൽ നിന്നും ഒട്ടുമിക്ക സിനിമകളുടേയും ഡോക്യുമെന്ററികളുടേയും സബ്ടൈറ്റിലുകൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഓവർലേ പ്രോഗ്രാം- വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം സബ്ടൈറ്റിൽ ഡിസ്പ്ലേ ചെയ്യുവാൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. ചില മീഡിയാ പ്ലേയിങ്ങ് പ്രോഗ്രാമുകളിൽ തന്നെ ഈ സംവിധാനം ലഭ്യമാണ്.

ഇനി ഓവർലേ രീതിയിൽ സബ്ടൈറ്റിൽ ചെയ്യുന്ന രണ്ട് പ്രോഗ്രാമുകളെ പരിചയപ്പെടാം.

ഡയറക്ട് വിഓബി സബ് (DirectVobSub): - കമ്പ്യൂട്ടറിന്റെ സിസ്റ്റം ട്രേയിൽ നിന്ന് പ്രവർത്തിക്കുന്നതും വളരെ ലളിതവുമായ ചെറിയ ഒരു പ്രോഗ്രാമാണിത്. ഈ രീതിയിൽ സബ്ടൈറ്റിലുകൾ കാണിക്കുന്നതിനായി നമ്മൾ ആകെ ചെയ്യേണ്ടത് പ്രോഗ്രാം ആദ്യം റൺ ചെയ്തതിനുശേഷം കൈവശമുള്ള സബ്ടൈറ്റിൽ ഫയൽ (.srt) വീഡിയോ ഫയലിന്റെ അതേ പേരിൽ തന്നെ വീഡിയോ ഫയൽ കിടക്കുന്ന ഫോൾഡറിൽ കോപ്പി ചെയ്തു വെയ്ക്കുക എന്നതു മാത്രമാണ്. ഇനി ഏതെങ്കിലും വീഡിയൊ പ്ലേയിങ്ങ് സോഫ്റ്റ്‌വെയർ പ്രൊഗ്രാം ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യുമ്പോൾ
ഡയറക്ട് വിഓബി സബ് തനിയേ സബ്ടൈറ്റിൽ ഫയൽ തിരിച്ചറിഞ്ഞ് റെൻഡർ ചെയ്തുകൊള്ളും. ഏത് വീഡിയോ പ്ലേയർ പ്രോഗ്രാമിനൊപ്പവും പ്രവർത്തിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

KLite Codec Pack പോലെയുള്ള ഇന്നു ലഭ്യമായ എല്ലാ പ്രധാനപ്പെട്ട വീഡിയോ കോഡക്ക് പാക്കുകളിലും (Codec) ഡയറക്ട് വീഡിയോ സബ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.എൽ.സി മീഡിയാ പ്ലേയർ (VLC Media Player) : ഇന്ന് ലഭ്യമായതിൽ‌വെച്ച് ഏറ്റവും നല്ല മീഡിയോ പ്ലേയിങ്ങ് സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് വി.എൽ.സി പ്ലേയർ. ഈ പ്ലേയറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ് സബ്ടൈറ്റിൽ ഓവർലേ ചെയ്യുവാനുള്ള അതിന്റെ കഴിവ്. ഒരു വീഡിയോ ഫയൽ പ്ലേ ചെയ്യുമ്പോൾ അതേ ഫോൾഡറ്റിൽ വീഡിയോയുടെ അതേ പേരിൽ തന്നെ സബ്ടൈറ്റിൽ ഫയൽ ഉണ്ടെങ്കിൽ വി.എൽ.സി പ്ലേയർ അതിന്റെ തനിയേ റെൻഡർ ചെയ്തുകൊള്ളും.

ഓപ്പൺസബ്ടൈറ്റിൽ സൈറ്റിൽ നിന്നും ഒരു വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഡൌൺലോഡ് ചെയ്തു പ്ലേ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ കാണാം


ഇങ്ങനെ ഡൌൺലോഡ് ചെയ്ത zip ഫയൽ extract ചെയ്ത് അതിൽ നിന്നും .srt extension ഉള്ള ഫയൽ എടുത്ത് വീഡിയോ കിടക്കുന്ന ഫോൾഡറിൽ വീഡിയോയുടെ അതേ പേരിൽ ഇട്ടിരിക്കുന്നു.ഇത്രയുമായാൽ വി.എൽ.സി പ്ലേയറോ മീഡിയാപ്ലേയർ ക്ലാസിക്കോ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാവുന്നതാണ്.

സബ്ടൈറ്റൽ നൽകുന്നതിനായുള്ള മറ്റൊരു രീതിയാണ് സബ്ടൈറ്റിൽ ബേണിങ്ങ് (Subtitle Burning). മറ്റൊരു പോസ്റ്റിൽ അതിനെ കുറിച്ച് വിശദമായി പറയാം.

Sunday, July 12, 2009

ഓഫീസിലിരുന്ന് വീഡിയോ കാണാറുണ്ടോ ?

6 comments

ഓഫീസിൽ തിരക്കിട്ട ജോലികൾക്കിടയിൽ പെട്ടന്ന് ചങ്ങാതിയുടെ ഒരു മെയിൽ. ഒരു യൂട്യൂബ് വീഡിയോയുടെ ഒരു ലിങ്ക്. ഓഫീസിലെ തിരക്കുകൾക്കിടയിലും ജോലിക്ക് തടസമുണ്ടാക്കാതെ അതൊന്ന് കാണണമെങ്കിൽ അൽപ്പം മെനക്കേട് തന്നെ. ഒരു വിൻഡോയിൽ വീഡിയോയും മറ്റൊന്നിൽ ഇന്ന് തന്നെ നൽകേണ്ട ഒരു പ്രസന്റേഷന്റെ ജോലികളും. വിൻഡോകൾ മാറ്റി മാറ്റി മടുത്തോ? ജോലിക്കിടയിലെ ഈ ടെൻഷൻ ഒഴിവാക്കാൻ ഇപ്പോൾ ഒരു മാർഗമുണ്ട്. അതാണ് ഡബിൾ വിഷൻ ബ്രൌസർ. ഇതുവഴി നമ്മൾ വർക്ക് ചെയ്യുന്ന വിൻഡോയുടെ പിറകിലായി ഒരു ട്രാൻസ്പരന്റ് വിൻഡോയിൽ നമുക്കിഷ്ടമുള്ള വീഡിയോ പ്ലേ ചെയ്യാം. ഇനി വിൻഡോകൾ സ്വിച്ച് ചെയ്യേണ്ട ബുദ്ധിമുട്ടില്ല. പിറകിൽ വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം തന്നെ നമുക്ക് ജോലികൾ തടസമില്ലാതെ ചെയ്യാം. ഇനി പെട്ടന്ന് വീഡിയോ സ്ക്രീൻ ഹൈഡ് ചെയ്യണമെന്നുണ്ടോ ? ഒരു കീസ്ട്രോക്കിലൂടെ അതും സാധ്യമാക്കാം. (ശബ്ദം മ്യൂട്ടാക്കിക്കൊണ്ടു തന്നെ). 

ഇവിടെനിന്ന് പ്രോഗ്രാം ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. നിങ്ങൾക്കിഷ്ടമുള്ള വീഡിയോ സൈറ്റ് സന്ദർശിക്കുക. (കാണേണ്ട വീഡിയോയുടെ URL നേരിട്ട് ഡബിൾ വിഷന്റെ അഡ്രസ് ബാറിലേക്ക് നൽകുന്നതായിരിക്കും എളുപ്പം). വീഡിയോ പ്ലേ ആയി തുടങ്ങിയാൽ പ്രധാന മെനുവിൽ കാണുന്ന “Double Vision” എന്ന ബട്ടൺ അമർത്തുക.ഇനി നിങ്ങൾ വർക്ക് ചെയ്യുന്ന വിൻഡോയുടെ പിറകിലായി വീഡിയോ പ്ലേ ആവുകയായി. വീഡിയോ സ്ക്രീനിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജോലി തുടരാം. വീഡിയോയുടെ ട്രാൻസ്പരൻസി മാറ്റുവാനായി ഈ കാണുന്ന സ്ലൈഡർ ഉപയോഗിക്കാം. ഇനി ഈ മോഡിൽനിന്ന് തിരിച്ചുവരുവാനായി ഒന്നുകിൽ മുകൾവശത്തു കാണുന്ന  
X ബട്ടൺ അമർത്തുകയോ CTRL + ALT കീ അമർത്തുകയോ ചെയ്യുക. ഇങ്ങനെ പ്ലേ ആവുന്ന വീഡിയോ സ്ക്രീൻ പെട്ടന്ന് അപ്രത്യക്ഷമാക്കാനായി CTRL + ESC കീ അമർത്തുക. ഇതോടെ വീഡിയോ സ്ക്രീനിൽ നിന്ന് കാണാതാവുകയും ഓഡിയോ മ്യൂട്ട് സ്റ്റേജിലേയ്ക്ക് മാറുകയും ഡബിൾ വിഷൻ ബ്രൌസറിന്റെ ഐകോൺ ടാസ്ക് ബാറിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും. ഈ കീകൾ ഒന്നുകൂടി അമർത്തിയാൽ ബ്രൌസറിനെ വീണ്ടും സ്ക്രീനിലേയ്ക്ക് തിരിച്ചുകൊണ്ടുവരാം.

ഈ പോസ്റ്റ് തയാറാക്കുമ്പോൾ ഞാൻ കണ്ടുകൊണ്ടിരുന്ന ഒരു വീഡിയോയുടെ സ്ക്രീൻഷോട്ട് ഇവിടെ കാണാം.ഡിസ്ക്ലെയിമർ:
ഇതുമൂലമുണ്ടാകുന്ന എല്ലാവിധ കഷ്ട നഷ്ടങ്ങൾക്കും നിങ്ങൾ തന്നെയായിരിക്കും ഉത്തരവാദി. ജോലി പോയാൽ എന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന് സാരം. 
 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh