Monday, April 6, 2009

പോർട്ടബിൾ യുബണ്ടു



വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഉള്ളിൽ നിന്ന് ഒരു സാധാരണ ആപ്ലിക്കേഷനെ പോലെ പ്രവർത്തിക്കുന്ന ലിനക്സിന്റെ ഒരു പുതിയ ഫ്ലേവറാണ് പോർട്ടബിൾ യുബണ്ടു. ലിനക്സ് ഒരിക്കലെങ്കിലും ഉപയോഗിച്ച് നോക്കണമെന്ന് ആഗ്രഹമുള്ളവർക്ക് തികച്ചും ഒരു സന്തോഷകരമായ വാർത്ത.

ചില പ്രത്യേകതകൾ:

1. ഏതു കോൺഫിഗറേഷനിലുള്ള കമ്പ്യൂട്ടറിലും പ്രവർത്തിപ്പിക്കാം.
2. 1 GB ക്ക് മുകളിലുള്ള ഏതു ഫ്ലാഷ് ഡ്രൈവിലും ഉൾക്കൊള്ളിക്കാം, അതിൽ നിന്നുതന്നെ പ്രവർത്തിപ്പിക്കാം.
3. പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടറിന്റെ ലോക്കൽ ഹാർഡ് ഡ്രൈവിലെ ഫയലുകളും ഫോൾഡറുകളും ആക്സസ് ചെയ്യാം, അവയിൽ മാറ്റങ്ങൾ വരുത്താം.
4. ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകൾ ഉൾപ്പെടെ എല്ലാ ഫയലുകളും പോർട്ടബിൾ ആയി കൊണ്ടുനടക്കാം.

താഴെ കാണിക്കുന്ന URL വഴി പോർട്ടബിൾ ലിനക്സ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

http://portableubuntu.sourceforge.net/index.php?section=download

(ഇൻസ്റ്റലേഷൻ സംബന്ധിയായി സംശയങ്ങൾ സ്വാഗതം ചെയ്യുന്നു)

8 comments:

ശ്രീ said...

പരീക്ഷിച്ചു നോക്കട്ടെ, മാഷേ. ഇതു wubi പോലെ തന്നെ ആണോ?

chithrakaran:ചിത്രകാരന്‍ said...

ഉബണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോ ഷോപ്പിനും,ഇലസ്റ്റ്രേഷനും,കോറല്‍ ഡ്രോക്കും ബധലായ സോഫ്ട്ട് വെയറുകളെക്കുറിച്ച് അറിയുമെങ്കില്‍ പറഞ്ഞു തരിക സുഹൃത്തേ.
chithrakaran@gmail.com

ആർപീയാർ | RPR said...

ശ്രീ...
wubi പോലെ തന്നെ എന്ന് പറയാം. ഒരു വ്യത്യാസം ഉള്ളത് ഇത് പോർട്ടബിൾ ആണ് എന്നതാണ്. ഒരു ഫ്ലാഷ് ഡ്രൈവിൽ മൊത്തം ഓപ്പറേറ്റിങ് സിസ്റ്റവും കൊണ്ടുനടക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.wubi യിൽ ഓപ്പറേറ്റിങ് സിസ്റ്റം ലോക്കൽ കമ്പ്യൂട്ടറിൽ തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും.

ചിത്രകാരാ..
യുബണ്ടുവിൽ ഫോട്ടോഷോപ്പിനു പകരമായി ഉപയോഗിക്കുന്ന ഒരു നല്ല ആൾട്ടർനേറ്റീവാണ് Gimp. വിൻഡോസിലും ഇത് ലഭ്യമാണ്.നല്ല രീതിയിൽ കസ്റ്റമൈസ് ചെയ്യുകയാണെങ്കിൽ ഫോട്ടോഷോപിന്റെ അതേ look and feel കിട്ടും.

Xara Xtreme, Inkscape, Open Office Draw, Skencil ഇവയൊക്കെ വെക്ടർ ഗ്രാഫിക്സ് ആപ്ലിക്കേഷനുകളാണ് ഇല്ലസ്റ്റ്രേറ്ററിന് പകരമായി ഉപയോഗിക്കാവുന്നതാണ്.

ആർപീയാർ | RPR said...

ഏതൊരു വിൻഡോസ് ആപ്ലിക്കേഷന്റേയും സമാനമായ ലിനക്സ് ആപ്ലിക്കേഷനുകൾ കണ്ടുപിടിക്കാനായി താഴെക്കാണുന്ന സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

http://linuxappfinder.com/alternatives?search_text=Adobe+Illustrator+

ശ്രീ said...

ഈ മുകളിലെ ലിങ്കിനു നന്ദി മാഷേ. പോര്‍ട്ടബിള്‍ ഉബുന്ദു ഒന്ന് പരീക്ഷിയ്ക്കട്ടെ.
:)

പകല്‍ക്കിനാവ്‌ said...

How to access existing windows files from Ubuntu? Is there any way to access files downloaded by using Ubuntu from Windows?

ശ്രീ said...

പകല്‍‌ക്കിനാവ് മാഷേ

സാധാരണ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉബുണ്ടുവില്‍ നിന്ന് തന്നെ അതേ സിസ്റ്റത്തിലെ വിന്‍‌ഡോസ് ഫയല്‍‌സ് എല്ലാം തന്നെ ആക്സസ് ചെയ്യാന്‍ കഴിയും. എന്നാല്‍ തിരിച്ച് വിന്‍‌ഡോസില്‍ നിന്ന് ലിനക്സ് ഫയലുകള്‍ എടുക്കുക എളുപ്പമല്ല (സാധാരണ ഇന്‍സ്റ്റല്ലേഷന്‍ വഴി). പോര്‍ട്ടബിള്‍ ഉബുണ്ടുവില്‍ സാധിയ്ക്കുമോ എന്ന് പരീക്ഷിച്ചു നോക്കണം.

ആർപീയാർ | RPR said...

ശ്രീ..
ആദ്യം തന്നെ റിപ്ലൈ തന്നതിനു നന്ദി.

പകലേ..
ശ്രീ പറഞ്ഞതുപോലെ വിൻഡോസ് ഫയലുകൾ മിക്കവയും ലിനക്സിൽ ആക്സസ് ചെയ്യാൻ പറ്റും. എന്നാലും പകൽ ഡൌൺലോഡ് ചെയ്ത ഫയൽ ഏത് തരമാണെന്നറിഞ്ഞാൽ കുറിച്ച് കുറച്ചുകൂടി വിശദമായ ഒരു വിവരണം സാദ്ധ്യമാവും എന്ന് കരുതുന്നു.

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh