Saturday, June 13, 2009

OneLook - റിവേഴ്സ് ഡിക്ഷ്നറി



ചിലപ്പോഴെങ്കിലും ചില വാചകങ്ങളുടെ ഒറ്റ വാക്കിനായി തലപുകയ്ക്കാറില്ലേ ? നാക്കിന്റെ തുമ്പത്ത് ഉണ്ട് എന്നാൽ പുറത്തുവരുന്നില്ല എന്ന് പലപ്പോഴും തോന്നാറില്ലേ ?

എന്നാൽ ഇപ്പോൾ ആ പ്രശ്നം പരിഹരിക്കാൻ ഒരു മാർഗമിതാ..

OneLook Reverse Dictionery ഇത്തരം ഒരു സർവീസ് തരുന്ന സൈറ്റാണ്.

900 ത്തിലധികം ഓൺലൈൻ ഡിക്ഷ്നറികളിൽ നിന്നായി അൻപതു ലക്ഷത്തോളം വാക്കുകളുടെ ഒരു സെർച്ച് ഇൻ‌ഡെക്സ് ഈ സൈറ്റിൽ ലഭ്യമാണ്.

ഒരു വാക്കിന്റെ അർഥം മനസിലുണ്ട് എന്നാൽ ആ വാക്ക് ഓർമ്മയിൽ വരുന്നില്ല എന്ന സന്ദർഭത്തിൽ ഓർമ്മയുള്ള ആ അർഥം അധവാ ‘കൺസെപ്റ്റ്’ സെർച്ച് ബോക്സിൽ നൽകി സെർച്ച് ചെയ്യുകയേ വേണ്ടൂ. ഏറ്റവും അനുയോജ്യമായ റിസൾറ്റുകൾ ആദ്യം എന്ന കണക്കിൽ റിസൾട്ട് കാണാവുന്നതാണ്.

ഇത്തരം മറ്റേതെങ്കിലും സൈറ്റുകൾ നിങ്ങൾക്കറിയാമെങ്കിൽ ദയവായി കമന്റിൽ മറ്റുള്ളവർക്കായി പങ്കുവെയ്ക്കുക.


9 comments:

കാസിം തങ്ങള്‍ said...

വളരെ നന്ദി ഈ ഉദ്യമത്തിന്.

IT അഡ്മിന്‍ said...

നന്നായിരിക്കുന്നു .നല്ല ഇന്‍ഫര്‍മേഷന്‍ . IT കാര്യങ്ങള്‍ക്കായുള്ള ഈ ബ്ലോഗ്‌ ശ്രദ്ധിക്കുമല്ലോ . താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

Anil cheleri kumaran said...

കൊള്ളാം..

വശംവദൻ said...

useful information. Thanks !

ശ്രീ said...

നന്ദി മാഷേ

ആർപീയാർ | RPR said...

കാസിം,ഐടി അഡ്മിൻ,കുമാരൻ,വശംവദൻ,ശ്രീ,

ഡാങ്ക്സ് .

:)

sHihab mOgraL said...

ഈ ഉദ്യമത്തിനു നന്ദി.
ഞാന്‍ കുറേ മുമ്പ് www.wordwebonline.com എന്ന സൈറ്റില്‍ ഒരു വാക്കിന്റെ അര്‍ത്ഥത്തിനു വേണ്ടി പരതുമ്പോള്‍ മുകളില്‍ വിവിധങ്ങളായ മറ്റു സൈറ്റുകളില്‍ കൂടി പരതാനുള്ള ഒപ്‌ഷന്‍ കണ്ടു. അവിടെ നിന്നാണ്‌ ഈ സൈറ്റില്‍ എത്തിപ്പെടുന്നത്. www.wordwebonline.com ല്‍ നിന്ന് അതിന്റെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഡൗണ്‍‌ലോഡ് ചെയ്യാന്‍ പറ്റും.

നല്ല വിശദീകരണത്തോടെ അര്‍ത്ഥം നല്‍കുന്ന മറ്റൊരു സൈറ്റാണ്‌ ww.thefreedictionary.com
home page നമുക്ക് ആവശ്യമുള്ള വിധം സെറ്റു ചെയ്യാം, medical, legal, financial, idioms എന്നിങ്ങനെ വിവിധ ഒപ്‌ഷനുകള്‍, വിവിധ ഭാഷകളിലുള്ള ഡിക്ഷ്ണറികള്‍. വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിങ്ങനെ പോകുന്നു അതിന്റെ ഗുണഗണങ്ങള്‍...

ആർപീയാർ | RPR said...

ശിഹാബ്,

വളരെ നന്ദി..

പകല്‍കിനാവന്‍ | daYdreaMer said...

Cool man.. Good post

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh