Tuesday, June 16, 2009

എത്ര തരം ‘വെയറുകൾ‘ അറിയാം ?



സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട് ഒരുപാട് ‘വെയറുകൾ’ നമ്മളിൽ പലരും കേട്ടുകാണും.

ഫ്രീവെയർ,ഷെയർവെയർ,ഡെമോവെയർ ഇതൊക്കെ സാധാരണ എല്ലാവർക്കും പരിചിതമായ സോഫ്റ്റ്വെയർ വകഭേദങ്ങളാണ്. എന്നാൽ കേൾക്കാൻ സാധ്യതയില്ലാത്ത ചില വെയറുകളിതാ...

1. അബാൻഡൺ‌വെയർ (Abandonware) - ഇപ്പോൾ വിപണനത്തിൽ ഇല്ലാത്തതോ സപ്പോർട്ട് നിർത്തലാക്കിയതോ അതുമല്ലെങ്കിൽ കോപ്പിറൈറ്റ് ഉടമസ്ഥർ ആരെന്നറിയാത്തതോ ആയ സോഫ്റ്റ്വെയർ പ്രോഗ്രാമുകളെ സൂചിപ്പിക്കുവാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പഴയ കമ്പ്യൂട്ടർ ഗെയിമുകളുമായി ബന്ധപ്പെടുത്തിയാണ് ഇത് കൂടുതലും ഉപയോഗിച്ച് കാണുന്നത്.

2. കെയർവെയർ (Careware) - സോഫ്റ്റ്വെയറിനു പകരമായി ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഡൊണേഷനുകൾ സ്വീകരിക്കുന്നവയെ ഈ പേരിൽ വിളിക്കാം. ഇത്തരം സഹായങ്ങൾ നേരിട്ട് ഏതെങ്കിലും ട്രസ്റ്റുകൾക്കോ സ്ഥാപങ്ങൾക്കോ നൽകിയതിന്റെ രേഖയായിരിക്കും ഇത്തരം സോഫ്റ്റ്വെയർ നിർമ്മിക്കുന്നവർ ആവശ്യപ്പെടുക.

3. ഡൊണേറ്റ്വെയർ (Donateware) - പ്രോഗ്രാം കൈമാറുന്നതിനു പകരമായി പ്രോഗ്രാമർക്കോ അല്ലെങ്കിൽ അയാൾ ആവശ്യപ്പെടുന്ന ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ( നോൺ-പ്രോഫിറ്റ്) സംഭാവന നൽകേണ്ട ലൈസൻസിങ്ങ് രീതിയാണിത്. നിയതമായ ഒരു നിയമമൊന്നും സോഫ്റ്റ്വെയറിന്റെ വില നിർണ്ണയത്തിൽ ഇല്ല. രണ്ടുപേർക്കും സമ്മതമായ ഒരു തുക അംഗീകരിക്കാറാണ് പതിവ്.

4. ക്രിപ്പിൾവെയർ (Crippleware) - ഫ്രീവെയറുകളെപ്പോലെ തന്നെ തികച്ചും സൌജന്യമായി വിതരണം ചെയ്യുന്ന എന്നാൽ പ്രധാനപ്പെട്ട ഫീച്ചറുകളൊന്നും ലഭ്യമല്ലാത്ത (ലിമിറ്റഡ്) പ്രോഗ്രാമുകളാണ് ഈ പേരിൽ അറിയപ്പെടുന്നത്. പ്രോഗ്രാമിന്റെ ലഭ്യമല്ലാത്ത ഫീച്ചറുകൾക്കായി പൈസ ഈടാക്കുകയാണ് പതിവ്. തികച്ചും സൌജന്യമായി നൽകാതെ തന്നെ പോപ്പുലാരിറ്റി വർദ്ധിപ്പിക്കുവാനായി പല പ്രോഗ്രാമുകളും ഈ ലൈസൻസിങ്ങ് രീതി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ
പ്രശസ്തമായാൽ ഉപഭോക്താക്കൾ തിരിച്ചുവരും എന്ന മാർക്കറ്റിങ്ങ് തന്ത്രമാണ് ഇതിനു പിന്നിൽ. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 7 ഇതിനൊരു ഒന്നാന്തരം ഉദാഹരണമാണ്.

5. ഈ-മെയിൽ‌വെയർ (E-mailware) - ഒരു ‘ഹലോ’ സന്ദേശം അടങ്ങിയ ഈ-മെയിൽ മാത്രം പ്രതിഫലമായി ആവശ്യപ്പെടുന്ന പ്രോഗ്രാമുകളാണ് ഈമെയിൽ‌വെയറുകൾ.

6. ഗ്രീൻ‌വെയർ (Greenware) - സോഫ്റ്റ്വെയർ രജിസ്റ്റർ ചെയ്യുന്നതിനായി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഇത്തരം പ്രോഗ്രാമുകളുടെ ഉപജ്ഞാതാക്കൾ ആവശ്യപ്പെടുന്നു.

7. പോസ്റ്റ്കാർഡ്‌വെയർ (Postcardware) - സ്വന്തം കൈപ്പടയിലെഴുതിയ ഒരു പോസ്റ്റ്കാർഡ് പ്രോഗ്രാമറുടെ വിലാസത്തിൽ അയച്ചാൽ മതി ഇത്തരം സോഫ്റ്റ്വെയറുകൾ സ്വന്തമാക്കാൻ.

8. കാറ്റ്വെയർ (Catware) - സോഫ്റ്റ്വെയറിനു പ്രതിഫലമായി ഒന്നോ അതിലധികമോ പൂച്ചകളെ വീട്ടിൽ വളർത്തുവാൻ ആവശ്യപ്പെടുകയാണ് ഈ വിഭാഗത്തിൽ‌പ്പെടുന്ന സോഫ്റ്റ്വെയർ പ്രോഗ്രാമുകൾ. (സോഫ്റ്റ്വെയർ വാങ്ങുന്ന ആൾ തന്നെ വളർത്തിയാൽ മതി :) )

9. ബിയർവെയർ (Beerware) - സോഫ്റ്റ്വെയർ സൌജന്യമായി നൽകുന്നതിനു പകരം ഒരു ബോട്ടിൽ ബിയർ പ്രതിഫലമായി ആവശ്യപ്പെടുന്ന (വെറും ഒരെണ്ണം !) തരം പ്രോഗ്രാമുകൾ ഈ പേരിൽ അറിയപ്പെടുന്നു.

10. സിസ്റ്റർവെയർ (Sisterware) - വാങ്ങുന്നയാളിന്റെ (അവന്റെ / അവളുടെ ) സഹോദരിയെ പരിചയപ്പെടൽ ആണ് ഇത്തരം പ്രോഗ്രാമുകളുടെ ഉപജ്ഞാതാക്കളുടെ ഉദ്ദേശ്യം. സോഫ്റ്റ്വെയർ വാങ്ങുന്ന ആൾ തന്നെ പരിചയപ്പെടുത്തി കൊടുക്കുകയും വേണം. :)

പല പേരുകളിൽ അറിയപ്പെടുന്നുവെങ്കിലും ഇവയിൽ ഭൂരിഭാഗവും ഫ്രീവെയർ,ഷെയർവെയർ ,കൊ മേഴ്സ്യൽ സോഫ്റ്റ്വെയർ വിഭാഗങ്ങളിൽ തന്നെ പെടുത്താവുന്നവയാണ്. മേൽ‌പ്പറഞ്ഞ എല്ലാ ‘വെയറുകളും’ പൊതുവിൽ ‘അദർവെയർ - Otherware' എന്ന പൊതു നാമത്തിലാണ് അറിയപ്പെടുന്നത്.

14 comments:

അരുണ്‍ കരിമുട്ടം said...

ദൈവമേ, എത്ര ഉപയോഗ പ്രദമായ പോസ്റ്റ്
അഭിനന്ദനങ്ങള്‍ സഖാവേ

hi said...

എന്റമ്മേ... എന്തൊക്കെ കാര്യങ്ങളാ..
അറിവ് പകര്‍ന്നു തന്നതിന് നന്ദി :)

off :അണ്ടര്‍ വെയര്‍ പ്രതിഫലമായി ആവശ്യപ്പെടുന്ന സോഫ്റ്റ്‌വെയര്‍ വല്ലതും ഉണ്ടോ ഹിഹി ..

ആർപീയാർ | RPR said...

അരുൺ സഖാവേ,

ലാൽ സലാം.

അബ്കാരീ,

ഞാനതൊന്നു തപ്പി നോക്കിയതാ, കിട്ടിയില്ല :)

എം.എസ്. രാജ്‌ | M S Raj said...

അബ്കാരീ.. നല്ല ചോദ്യം തന്നെ!!

Appu Adyakshari said...

ആർ.പി.ആറേ, വായിച്ചു. പക്ഷേ ഇതിൽ പറഞ്ഞ പലവെയറുകളും അതു നൽകുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാനിടനൽകുന്നില്ലേ? ഉദാഹരണത്തിന് ഇ-മെയിൽ വെയർ, പോസ്റ്റ് കാർഡ് വെയർ, സിസ്റ്റർ വെയർ തുടങ്ങിയവ! ഇന്റർനെറ്റിൽ ആരും ഒന്നും സൌജന്യമായി നൽകുന്നില്ല എന്ന എഴുതാനിയമം എല്ലാവർക്കും അറിയാവുന്നതുമാണല്ലോ!

ആർപീയാർ | RPR said...

രാജ്,

:)

അപ്പുമാഷേ,

ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. താങ്കൾ സൂചിപ്പിച്ച വിഭാഗത്തിലുള്ളവ നൽകുന്നവരുടെ ഉദ്ദേശശുദ്ധിയെ തീർച്ചയായും സംശയിക്കാം.

പിന്നെ, ഇത്തരത്തിലും ചില വകഭേദങ്ങൾ പ്രോഗ്രാമുകൾക്കിടയിൽ ഉണ്ടെന്ന് അറിയിക്കുക മാത്രമായിരുന്നു ഞാൻ ഉദ്ദേശിച്ചത്.

ഉറുമ്പ്‌ /ANT said...

നന്നായി. ഇതൊക്കെ അറിയാതെയാണല്ലോ മാതാവേ ഇത്രയും നാൾ ഞാൻ ജീവിച്ചത്. ! നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

അഭിനന്ദനങ്ങള്‍ സഖാവേ...
Again informative stuff...

babetten said...

സമ്മതിക്കണം ചങാതി സമ്മതിക്കണം !!.. എന്നാലും ഇത്രെം വെയറുകളൊ??

ശ്രീ said...

വിജ്ഞാനപ്രദം, നന്ദി മാഷേ...

sHihab mOgraL said...

Hats off to you for this awareness :)

Ashly said...

ഇന്നു മുതൽ, എന്റെ ബ്ലൊഗ്, ബീയ്‌ർ-ചിക്കൻ-വെയര്‍ ബ്ലൊഗാകുന്നു.

വായിക്കുന്നർ, അടിയതിരമായി, ബീയ്‌ർഉം ചിക്കനും എനിയ്കു അയചു തരിക.

കടവന്‍ said...

Under wear?

Raveesh said...

ഉറുമ്പ്,വാഴേ,ബാബേട്ടാ,ശ്രീ,ഷിഹാബ്,ആഷ്ലി,കടവൻ..

:)

ആഷ്ലീ..
അതു കലക്കി....

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh