Wednesday, June 10, 2009

Liberkey - പോർട്ടബിൾ ആപ്ലിക്കേഷനുകൾ



ഒരു പോർട്ടബിൾ ഹാർഡ് ഡ്രൈവിലോ USB യിലോ ഇൻസ്റ്റാൾ ചെയ്ത് അതിൽനിന്ന് നേരിട്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന, ഇരുന്നൂറിലധികം പോർട്ടബിൾ ആപ്ലിക്കേഷനുകളുടെ ഒരു ശേഖരമാണ് Liberkey.

(ഒരു ഇസ്റ്റാളർ പ്രോഗ്രാമിൽ നിന്ന് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിലേയ്ക്ക് ഇൻസ്റ്റാൾ ചെയ്തല്ലാതെ പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്ന പ്രോഗ്രാമുകളെയാണ് പോർട്ടബിൾ പ്രോഗ്രാമുകൾ അധവാ പോർട്ടബിൾ ആപ്ലിക്കേഷനുകൾ എന്ന് പറയുന്നത്. )

ഇന്ന് ഇന്റർനെറ്റിൽ ലഭ്യമായ അനവധി പോർട്ടബിൾ ആപ്ലിക്കേഷനുകളിൽ മികച്ചവ തിരഞ്ഞെടുത്ത് വളരെ ലളിതമായ ഒരു കോമൺ ഇന്റർഫേസിലൂടെ വിവിധ ഗ്രൂപ്പുകളായി അവയെ തരംതിരിച്ച് Liberkey യിൽ അവതരിപ്പിച്ചിരിക്കുന്നു.

സിം‌പ്ലിസിറ്റിയും വളരെ ചെറിയ മെമ്മറി ഫുട്പ്രിന്റുമാണ് (റൺ‌ടൈം) ഈ ആപ്ലിക്കേഷന്റെ എടുത്തുപറയേണ്ട പ്രത്യേകതകൾ. കമ്പ്യൂട്ടർ മേഖലയിലുള്ളവർക്കും സാധാരണ യൂസേഴ്സിനും ഉപകാരപ്രദമായ ഒട്ടനവധി ആപ്ലിക്കേഷനുകൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രോഗ്രാം ഡൌൺലോഡ് ചെയ്യുന്നതൈനായി സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമല്ലെങ്കിലും രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പ്രോഗ്രാം അപ്ഡേറ്റുകൾ ഇന്റർനെറ്റുവഴി ലഭ്യവുമാണ്.

മൂന്ന് വെർഷനുകളിൽ Liberkey ഡൌൺലോഡ് ചെയ്യാവുന്നതാണ്

1. Liberkey Basic - 28 പ്രോഗ്രാമുകൾ (179MB)
2. Liberkey Standard - 106 പ്രോഗ്രാമുകൾ (410 MB)
3. Liberkey Ultimate - 200‌+ പ്രോഗ്രാമുകൾ - (575 MB)

പ്രോഗ്രാമുകളുടെ ലിസ്റ്റിനായി ഇവിടെക്ലിക്ക് ചെയ്യുക.


5 comments:

anushka said...

ഒന്നും മനസ്സിലായില്ല.ഇത്തരം കാര്യങ്ങളില്‍ ഞാന്‍ സാക്ഷരനല്ല.ഇതു പോലെ കുറച്ചു പേര്‍ ഉണ്ടെന്ന് അറിയിക്കാന്‍ മാത്രം കമന്റുന്നു.

Unknown said...

മുന്‍പ് ഒന്ന് രണ്ടു പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. കമന്റ് ഇടാന്‍ സൌകര്യപെട്ടിരുന്നില്ല ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ പങ്കുവെക്കുന്നതില്‍ വളരെ നന്ദി. ഈ ഉദ്യമം തുടരുക.

ആർപീയാർ | RPR said...

രാജേഷ്,
എന്താണ് ഒരു പോർട്ടബിൾ ആപ്ലിക്കേഷൻ എന്നതുകൂടി പോസ്റ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ഏകലവ്യാ,

ഇവ ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം. തുടർന്നും വരിക..

നന്ദി...

babetten said...

കാര്യം കൊള്ളാം. പക്ഷെ എനിക്ക സൈറ്റ്‌ തുറന്നു കാണാന്‍ പറ്റിയില്ല..Error കിട്ടി. ഇനി നാളെ നോക്കാം‌


ബാബേട്ടന്‍‌

ശ്രീ said...

നന്ദി മാഷേ. നോക്കട്ടെ...

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh