Monday, January 25, 2010

ഓൺലൈൻ അക്കൌണ്ട് ബാക്കപ്പ്




ഇത് ഓൺലൈൻ നെറ്റ്വർക്കുകളുടേയും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റേയും ഫോട്ടോ ഷെയറിങ്ങ് സൈറ്റുകളുടേയും മൈക്രോ ബ്ലോഗിങ്ങിന്റേയും

കാലം... ഒട്ടുമിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും ഇതിൽ ഒന്നിൽ അധികം സർവീസുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും.

ബ്ലോഗറിലോ വേർഡ്പ്രസിലോ ഒരു ബ്ലോഗ്, മൈക്രോ ബ്ലോഗിങ്ങിനായി ട്വിറ്ററിൽ ഒരു അക്കൌണ്ട്, ഇമേജുകൾ സൂക്ഷിക്കാൻ പിക്കാസാ വെബ് ആൽബം / ഫ്ലിക്കർ, ഈമെയിലുകൾ ജീമെയിലിൽ, ഡോക്യുമെന്റുകൾ സൂക്ഷിക്കാൻ ഗൂഗിൾ ഡോക്സ് അങ്ങനെ ഒട്ടനവധി സാധ്യതകൾ.

ഇവയിലെല്ലാം സൂക്ഷിച്ചിരിക്കുന്ന അസംഖ്യം ഫയലുകളും വിവരങ്ങളുടേയും ബാക്കപ്പ് സൂക്ഷിക്കുക എന്നത് തീർച്ചയായും അൽ‌പ്പം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്.

തുടർന്ന് വായിക്കുക ..

1 comments:

ഇലക്ട്രോണിക്സ് കേരളം said...

ഓഫ് ടോപിക് ബട്ട് ഇമ്പോര്‍ട്ടന്റ്..
പരിസര മലിനീകരനം കുറയ്ക്കുന്നതിന്റെ മുന്നോടിയായി മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റ് വന്‍ സബ്സിഡികളാണ് ഇപ്പോള്‍ നല്‍കുന്നത്. ഒരു 250 വാട്ട്സ് ഇലക്ട്രിക് സ്ക്കൂട്ടറിന് ഈ സബ്സിഡി പ്രഖ്യാപിക്കുന്നതിന് മുന്‍പ് 26000.രൂപ വിലയാണുണ്ടായിരുന്നത് .250 വാട്ട്സിന്റെ സ്കൂട്ടറിന് ഗവണ്മെന്റ് സബ്സിഡി 5000 രൂപയാണ് .അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഈ സബ്സിഡി കുറച്ച് 21000 രൂപ മാത്രമേ വില വരാന്‍ പാടുള്ളൂ.പക്ഷേ ഇപ്പോള്‍ 250 വാട്സ് സ്കൂട്ടറിന് 29000 രൂപയാണ് ഈ കമ്പനിക്കാര്‍ വാങ്ങുന്നത് .അതായത് ഗവണ്മെന്റ് കസ്റ്റമര്‍ക്ക് നല്‍കുന്ന 5000 രൂപയ്ക്ക് പുറമേ 3000 രൂപ അധികവും ചേര്‍ത്ത് 8000 രൂപ നമ്മുടെ കയ്യില്‍ നിന്ന് പെട്രോള്‍ വില വര്‍ദ്ധന മുതലെടുത്ത് ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളും,ഡീലര്‍മാരും ചേര്‍ന്ന് കൊള്ളയടിക്കുകയാണ്..അതു കൊണ്ട് ഇനി മേല്‍ ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങുന്നവര്‍ ഇതിനെതിരേ പ്രതികരിക്കുകയും സബ്സിഡി തുക അനുവദിച്ചതിന്റെ പേപ്പര്‍ കയ്യില്‍ വാങ്ങുകയും ചെയ്യണമെന്ന് അറിയിക്കുന്നു.

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh