Thursday, July 23, 2009

സൌജന്യ ഓൺലൈൻ ഹോം സർവൈലൻസ് സിസ്റ്റം



വീട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കുവാൻ പുറത്ത് പോവുകയാണോ?. നമ്മളില്ലാത്ത സമയത്ത് അവിടെ എന്തെല്ലാം നടക്കുന്നു എന്നതിനെ കുറിച്ച് വേവലാതിയിലാണോ . ഈ പ്രശ്നത്തിന് ഇന്ന് വിപണിയിൽ ഒട്ടനവധി സൊല്യൂഷനുകൾ ലഭ്യമാണ്. ഒരു വീഡിയോ സർവൈലൻസ് സംവിധാനം ഇൻസ്റ്റാൾ ചെയ്താൽ ഈപ്പറഞ്ഞ കാര്യം സാധിച്ചെടുക്കാം. എന്നാൽ അതിനായി എത്ര മുതൽ മുടക്കു വേണ്ടി വരും ?, സാധാരണക്കാർക്ക് എന്തായാലും പ്രാപ്യമായ ഒന്നല്ല അത് എന്നു തന്നെയാണ് എന്റെ വിശ്വാസം.

എന്നാൽ ഇപ്പോൾ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഒരു വെബ്കാമറയുമുണ്ടെങ്കിൽ ചെറിയ രീതിയിലുള്ള ഒരു ഹോം സർവൈലൻസ് സിസ്റ്റം തികച്ചും സൌജന്യമായി ആർക്കും സ്വയം നിർമ്മിക്കാം.
തുടർന്ന് വായിക്കുക...

3 comments:

ശ്രീ said...

സൈബര്‍ ജാലകത്തില്‍ വായിച്ചു. സംഗതി കൊള്ളാം മാഷേ.

യൂനുസ് വെളളികുളങ്ങര said...

ലിങ്ക്‌ തന്ന്‌ സഹായിക്കാമോ

ഒര്‌ വ്യാപാരസ്ഥാപനത്തിന്‌ എാറെ പ്രയാസകരമായ ഒര്‌ കാര്യമാണ്‌ അവിടെയുളള സാധനങ്ങളുടെ സ്‌റ്റോക്ക്‌ കൃത്യമായി രേഖപ്പെടുത്തുക എന്നത്‌. സ്ഥാപനത്തില്‍ തന്നെ computerised accounting software ഉപയോഗിക്കുന്നുണ്ടെങ്കിലും സ്‌റ്റോക്കിന്റെ കാര്യത്തില്‍ അത്‌ അത്ര അക്കുറസിയായി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഒര്‌ സ്ഥാപനത്തില്‍ ഒര്‌ സ്‌റ്റോകീപ്പര്‍ തരുന്ന information പോലെ

സ്‌റ്റോക്കിന്റെ വിവരങ്ങള്‍ ഡെയ്‌റ്റ്‌ വൈയ്‌സ്‌ തരുന്ന free software ലിങ്ക്‌ തന്ന്‌ സഹായിക്കാമോ

ബ്ലോഗില്‍ accounting സംബന്ധമായ സോഫറ്റ്‌ വെയറിനെ കുറിച്ചുളള ലേഖനങ്ങള്‍ കുറവാണ്‌ ഇത്തരം വിഷയങ്ങളെ കുറിച്ചുളള പോസ്റ്റ്‌കള്‍ പ്രതീക്ഷിക്കുന്നു.

ആർപീയാർ | RPR said...

യൂനുസ്,

തീർച്ചയായും താങ്കൾ ഉദ്ദേശിച്ച തരം സോഫ്റ്റ്‌വെയറുകൾ ഇന്ന് സൌജന്യമായി ലഭ്യമാണ്. താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ പാക്കെജ് ഏതാണ് , എത്രത്തോളം വലുതാണ് താങ്കളുടേ കമ്പനിയിലെ ഇൻ‌വെന്ററി, ഐറ്റങ്ങൾ എത്രത്തോളം ഉണ്ട്, തുടങ്ങിയ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിയുമെങ്കിൽ www.cyberjalakam.com എന്ന സൈററ്റിലെ ഫോറത്തിൽ ഇതൊരു പുതിയ പോസ്റ്റായി നൽകിയാൽ, ഈ മേഖലയിലെ പലരിൽ നിന്നും നല്ല നിർദ്ദേശങ്ങൾ താങ്കൾക്ക് ലഭിച്ചേക്കാം.

തുടർന്ന് ഇത്തരത്തിലെ സംശയങ്ങൾ ദുരീകരിക്കുവാനായി സൈബർജാലകം ഉപയോഗിക്കാവുന്നതാണ്.

സസ്നേഹം

ആർപിആർ

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh