Monday, May 4, 2009

ഫ്രീ ഡാറ്റാ റിക്കവറി ടൂളുകൾ



കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും പലപ്പോഴും നേരിടാറുള്ള ഒരു പ്രശ്നമാണ് ഡാറ്റാ ലോസ്. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. ഹാർഡ് ഡ്രൈവ് തകരാറിലാകുമ്പോഴോ പാർട്ടീഷൻ ടേബിളിൽ എന്തെങ്കിലും കാരണം നിമിത്തം ഉണ്ടാവുന്ന കുഴപ്പങ്ങൾ മൂലമോ അതുമല്ലെങ്കിൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഫയലുകളിൽ തകരാറു സംഭവിക്കുമ്പോഴോ ഒക്കെ ഡാറ്റാ ലോസ് സംഭവിക്കാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കമ്പ്യൂട്ടർ പ്രവർത്തിക്കാതിരിക്കുകയും അതിലുള്ള ഫയലുകളും വിവരങ്ങളും ആക്സസിബിൾ അല്ലാതായി മാറുകയും ചെയ്യുന്നു.

ഇത്തരത്തിൽ പ്രവർത്തന ക്ഷമമല്ലാതായ ഒരു കമ്പ്യൂട്ടറിൽ നിന്ന് ഫയലുകളും മറ്റു വിലപ്പെട്ട വിവരങ്ങളും മറ്റൊരു കമ്പ്യൂട്ടറിലേയ്ക്കോ അല്ലെങ്കിൽ വേറൊരു മീഡിയയിലേയ്ക്കോ സുരക്ഷിതമായി മാറ്റുവാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഡാറ്റാ റിക്കവറി സോഫ്റ്റ്‌വെയറുകൾ എന്നറിയപ്പെടുന്നത്.

അങ്ങനെയുള്ള ചില ഫ്രീ ടൂളുകളെ പരിചയപ്പെടാം. ഒരു ശരാശരി കമ്പ്യൂട്ടർ ജ്ഞാനമുള്ള ഏതൊരാൾക്കും ഇവ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫയലുകൾ റിക്കവർ ചെയ്യാവുന്നതാണ്.


PC Recovery Tools - Windows

  • പ്രവർത്തനക്ഷമമല്ലാത്ത ഒരു കമ്പ്യൂട്ടർ റിപ്പയർ ചെയ്യുവാൻ ആവശ്യമായ എല്ലാ വിധ ടൂളുകളും ഒരുമിച്ച് ഒരു ഒറ്റ പാക്കേജിൽ ലഭ്യമാണെന്നതാണ് ഇതിന്റെ പ്രത്യേകത.
  • വളരെ പോപ്പുലറായ പലവിധ ഫ്രീ - ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഫയൽ റിക്കവറി, ആന്റി വൈറസ്, ആന്റി സ്പൈവെയറുകൾ, സിസ്റ്റം മെയിന്റനൻസ് ടൂളുകൾ എന്നിവ.
  • സോഫ്റ്റ്‌വെയറുകളുടെ ലിസ്റ്റ് ഇവിടെ കാണാം.

Recuva – Windows

  • വളരെ യൂസർ ഫ്രെണ്ട്ലി ആയ ഒരു വിൻഡോസ് ഒൺലി റിക്കവറി ആപ്ലിക്കേഷൻ.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.
  • മാനുവൽ മോഡ്, ഓട്ടോ മോഡുകൾ.
  • വളരെ സുരക്ഷിതമായി ഫയലുകൾ ഡിസ്ക്കുകളിൽ നിന്ന് നീക്കം ചെയ്യുവാൻ സഹായിക്കുന്ന ഒരു ടൂൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Restoration – Windows

  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • വളരെ ചെറിയ ഫയൽ സൈസ് (400KB) ആയതിനാൽ ഒരു ഫ്ലോപ്പിയിലോ ഫ്ലാഷ് ഡ്രൈവിലോ നിന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.


UnDelete Plus – Windows

  • ഒരു കൊമേർഷ്യൽ എഡിഷൻ ആണെങ്കിലും വളരെ നീണ്ട കാലത്തേയ്ക്ക് ഫ്രീവെയർ ആയി ഉപയോഗിക്കാം.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.


TestDisk – Windows / Linux / Mac

  • വളരെ പവർഫുൾ ആയ ഒരു ഓപ്പൺ സോഴ്സ് റിക്കവറി ആപ്ലിക്കേഷൻ.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു. (FAT,NTFS,ext2 എന്നീ ഫോർമാറ്റുകൾ).
  • ബൂട്ട് സെക്റ്റർ റിക്കവറി, ബൂട്ട് സെക്റ്റർ റീബിൽഡിങ്ങ്.
  • FAT, MFT റിക്കവറി.
  • Ext2,ext3 ഫയൽ റിക്കവറി.


PhotoRec
– Windows / Linux / Mac.

  • കമാൻഡ് മോഡിൽ വർക്കു ചെയ്യുന്ന ഒരു ചെറിയ, എന്നാൽ വളരെ ഫലവത്തായ ഒരു റിക്കവറി ടൂൾ.
  • പേരു സൂചിപ്പിക്കുന്ന പോലെ ഫോട്ടോകളെ മാത്രമല്ല എല്ലാത്തരം ഫയലുകളേയും റിക്കവർ ചെയ്യാൻ സഹായിക്കുന്നു.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.


Winhex - Windows


  • ഇത് യഥാർത്ഥത്തിൽ കമ്പ്യൂട്ടർ ഫോറൻസിക്സ്, ഡാറ്റാ റിക്കവറി, ലോ ലെവൽ ഡാറ്റാ പ്രൊസസിങ്ങ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒരു ഹെക്സ്-എഡിറ്റർ ആണ്.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • ഡിസ്ക് ക്ലോണിങ്ങ്, ഡ്രൈവ് ഇമേജിങ്ങ്, ബാക്കപ് എന്നിവയ്ക്കായി ഉപയോഗിക്കാം.
  • കമ്പ്യൂട്ടർ വൈദഗ്ദ്യം ആവശ്യമാണ്.


11 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഒരു സുഹൃത്തില്‍ നിന്നും ഈ സോഫ്ടുവെയരിനെക്കുരിച്ചു അറിഞ്ഞിരുന്നു. ഒരു ദന്ത ഡോക്ടര്‍ അയാളുടെ സിസ്റ്റം റിപ്പയര്‍ ചെയ്യാന്‍ കൊണ്ടുവന്നു. അയാളുടെ സാന്നിധ്യത്തില്‍ റിപ്പയര്‍ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്ന് പറഞ്ഞു കൂട്ടുകാരന്‍ അയാളെ തിരിച്ചു വിട്ടു എന്നാല്‍ പിറ്റേ ദിവസം അയാള്‍ കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാന്‍ ഏല്പിച്ചു പോയി. അന്നേരം അതിലെ ഡെലീട്ടു ചെയ്ത ഫയലുകള്‍ റിക്കവര്‍ ചെയ്തപ്പോള്‍ അയാളുടെ സ്ത്രീ രോഗികളുടെ രണ്ടു ആന്കിളുകളിലുള്ള ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞു. പ്രതേകിച്ചു മുഖത്തിന്റെയും മുകളില്‍ നുന്നും സ്തനങ്ങള്‍ കാണാന്‍ പറ്റുന്ന രീതിയിലും!
ഏതായാലും ആ ഡോക്ടറുടെ തനി സ്വഭാവം നാട്ടുകാര്‍ അറിയുകയും അയാള്‍ നാട് വിടുകയും ചെയ്തു എന്ന് ഈ സോഫ്റ്റ്‌ വെയറിന്റെ ഗുണങ്ങളില്‍ പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ആശംസകള്‍!

ആർപീയാർ | RPR said...

ഹ ഹ ഹ..... അതു കലക്കി... ഇതുകൊണ്ട് അങ്ങനേയും ഉപയോഗമുണ്ടായല്ലോ..

ഹന്‍ല്ലലത്ത് Hanllalath said...

ഉപകാരപ്രദമായ പോസ്റ്റ്..

ആദ്യ കമന്റ് കൊള്ളാം.. :)

പകല്‍കിനാവന്‍ | daYdreaMer said...

Good post... !
I have "RecoverMyFiles 3.9.8.5024"
Good 1..

അരുണ്‍ കരിമുട്ടം said...

വളരെ ഉപകാരം.ഇമ്മാതിരി ഒരു സാധനമാ ഞാന്‍ തപ്പി നടന്നത്

ശ്രീ said...

ഉപകാരപ്രദമായ മറ്റൊര്‍ പോസ്റ്റ് കൂടി... നന്ദി മാഷേ

കാനനവാസന്‍ said...

ആ‍ദ്യമായിട്ടാണ് ഈ ബ്ലോഗ് കാണുന്നത്...
കൊള്ളാം ...പോസ്റ്റുകളെല്ലാം ഉപകാരപ്രദം തന്നെ മാഷെ.......


"Steller Feonix" എന്നൊരു സോഫ്റ്റ്വെയ്യര്‍ ഉപയോഗിച്ചു ഡാറ്റാ റിക്കവറി നടത്തിയിട്ടൂണ്ട് പക്ഷെ അതു ഫ്രീ അല്ലാത്തോണ്ട് ക്രാക്കേണ്ടി വന്നു. ഫ്രീ ടൂളുകള്‍ ഉണ്ടേങ്കില്‍ പിന്നെ നമുക്ക് അതുപയോഗിക്കാല്ലോ അല്ലെ...

ഇനിയും കൂടുതല്‍ നുറുങ്ങുകള്‍ പ്രതീക്ഷിക്കുന്നു.

Unknown said...

അബദ്ധത്തില്‍ ഫോര്‍മാറ്റ്‌ ചെയ്തുപോയ ഒരു ഡിസ്ക് പാര്ടീഷ്യനില്‍ നിന്നും ഫയലുകള്‍ റിക്കവര്‍ ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ പറഞ്ഞുതരാമോ...

Raveesh said...
This comment has been removed by the author.
ആർപീയാർ | RPR said...

ഏകലവ്യാ,

തീർച്ചയായും ഫോർമാറ്റ് ആയ ഡിസ്കിൽ നിന്നും ഡാറ്റ റിക്കവറി സാധ്യമാണ്.

ഇവിടെ ഒരു കമന്റിലൂടെ അതിനെ കുറിച്ച് വിവരിക്കുന്നതിനേക്കാൾ നല്ലത്

http://wwww.cyberjalakam.com

എന്ന സൈറ്റിൽ ചെന്ന് രജിസ്റ്റർ ചെയ്ത് ഫോറം വിഭാഗത്തിൽ ഇതിനെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടോളൂ..

ഞാനുൾപ്പെടെയുള്ള, ഐ.ടി ഫീൽഡിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പേരുടെ സേവനം ഇതിലൂടെ സാധാരണക്കാർക്ക് സൌജന്യമായി ലഭിക്കുന്നതാണ്.

ഈ സംശയത്തെ കുറിച്ച് വിശദമായ വിവരണങ്ങളും പരിഹാര മാർഗങ്ങളും ഫോറം വഴി താങ്കൾക്ക് തീർച്ചയായും ലഭിക്കുന്നതായിരിക്കും.

Unknown said...

പ്രതികരണത്തിന് നന്ദി. പറഞ്ഞപോലെ ഇവിടെ http://www.cyberjalakam.com/test-forum/7----/68-data-recovery.html#68 post ചെയ്തിരിക്കുന്നു

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh