Monday, May 25, 2009

14 Giga Pixel ഫോട്ടോ !!!






ഡിജിറ്റൽ ഫോട്ടോകളിൽ എത്ര ഉയർന്ന റെസല്യൂഷൻ വരെ നിങ്ങൾ കേട്ടിട്ടുണ്ട് ?? 10,12,14 മെഗാ പിക്സൽ ? ഇപ്പോൾ ലഭ്യമാകുന്ന പ്രൊഫഷണൽ കാമറകളിൽ ഉയർന്ന മോഡലുകളിൽ 12.4, 12.8 മെഗാപിക്സൽ വരെയുള്ള ചിത്രങ്ങൾ സാധ്യമാണെന്നാണ് അറിവ്.

എന്നാൽ ചില സ്പെഷ്യൽ മോഡൽ കാമറകൾ ഉപയോഗിച്ച് ഇതിലും ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ സാധ്യമാണ്. ഹാസിൽബ്ലാഡ് H3D മോഡൽ 50മെഗാ പിക്സൽ റെസല്യൂഷൻ, Seitz 6x17 Digital 160 മെഗാ പിക്സൽ !! എന്നീ കാമറകൾ ഉദാഹരണങ്ങളാണ്.

എന്നാൽ ഇവയെ ഒക്കെ കവച്ച് വെയ്ക്കുന്ന ഒരു പുതിയ ടെക്നോളജിയുമായാണ് MadPixel എന്ന കമ്പനി രംഗത്ത് വന്നിരിക്കുന്നത്. ഈ ടെക്നോളജി ഉപയോഗിച്ച് വളരെ ഉയർന്ന റെസല്യൂഷൻ ഫോട്ടോകൾ സാധാരണ DSLR കാമറകൾ ഉപയോഗിച്ച് എടുക്കാവുന്നതാണ്. പ്രത്യേക തരം സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് ഇതു സാധ്യമാകുന്നത്.

സ്പെയിനിലെ പ്രശസ്തമായ ഫൈൻ ആർട്സ് മ്യൂസിയമായ മാഡ്രിഡ് എൽ പ്രാഡോയിലെ പെയിന്റിങുകൾ ഇപ്പോൾ ഈ നൂതന വിദ്യയിലൂടെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ഗൂഗിൾ എർത്തിലൂടെ ഇവ ഇപ്പോൾ വീക്ഷിക്കാവുന്നതാണ്. ഏറ്റവും അവിശ്വസനീയമായ കാര്യം എന്തെന്നാൽ ഈ ഫോട്ടോകൾ നൽകുന്ന റെസല്യൂഷൻ ആണ്. 14000 മെഗാ പിക്സൽ അധവാ 14 ജിഗാ പിക്സൽ (!!!!) റെസല്യൂഷനിലാണ് ഈ ഫോട്ടോകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്.

ദാ ഇവിടെ ഞെക്കി ഫോട്ടോകൾ കാണുക, അന്തം വിടുക :) (ഗൂഗിൾ എർത്ത് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ആയിരിക്കണം)

ഒരു പ്രിവ്യൂ ദാ ഇവിടെ കാണാം

10 comments:

വാഴക്കോടന്‍ ‍// vazhakodan said...

ദൈവമേ.....!!!

hi said...

:O ... antham vittirikkunnu..

Anil cheleri kumaran said...

ഗ്രേറ്റ്!!!

ഉറുമ്പ്‌ /ANT said...

കിടിലം

അരുണ്‍ കരിമുട്ടം said...

അടിപൊളി

ശ്രീ said...

ഹോ! കണ്ടു... അന്തം വിട്ടു...
:)

ആർപീയാർ | RPR said...

വാഴേ,അബ്കാരീ,കുമാരാ,ഉറുമ്പേ,അരുൺ,ശ്രീ ..

നിങ്ങൾക്കൊപ്പം ഞാനും അന്തം വിട്ട് പണ്ടാരമടങ്ങി നിൽക്കുവാ. :)

bright said...

Anybody saw this one?

http://www.gigapxl.org/gallery.htm

ആർപീയാർ | RPR said...

ബ്രൈറ്റ്,

വിവരത്തിന് നന്ദി...

Unknown said...

ങേ സ്പൈയിനിലോ എന്നാല്‍ ഓട്ടോ പിടിച്ചു ഒന്ന് പോയി കണ്ടിട്ട് തന്നെ കാര്യം :-)

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh