Tuesday, March 31, 2009

മൈക്രോസോഫ്റ്റും ജോർജ് ബുഷും



മൈക്രോസോഫ്റ്റും ജോർജ് ബുഷും തമ്മിൽ എന്തേലും ബന്ധമുണ്ടോ ????

ഉണ്ടെന്നുതന്നെയാണ് തോന്നുന്നത്.. എന്തായാലും രസകരമായ ഒരു ചെറിയ പരീക്ഷണം.

നോട്ട്പാഡ് തുറന്ന് bush hid the facts എന്ന് റ്റൈപ്പ് ചെയ്ത് ഡെസ്ക്ടോപ്പിൽ bush.txt എന്ന പേരിൽ സേവ് ചെയ്യുക. നോട്ട്പാഡ് ക്ലോസ് ചെയ്യുക. സേവ് ചെയ്ത ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക..

എന്താണ് ഇപ്പോൾ കാണുന്നത് ?? എന്താ അവരു തമ്മിൽ എന്തേലും ????

:)

(കുറച്ചുപേർക്കെങ്കിലും ഇതിന്റെ കാരണം അറിയുമായിരിക്കും. )

4 comments:

ശ്രീ said...

കാരണമറിയില്ല, പക്ഷേ കുറേ മുന്‍‌പേ പരീക്ഷിച്ചിട്ടുണ്ട്
:)

ആർപീയാർ | RPR said...

BUSH HID THE FACTS എന്നത് ഒരു വാചകം ഉണ്ടാക്കാൻ വേണ്ടി എടുത്തതാണ്. 4 3 3 5 എന്ന കോംബിനേഷനിൽ വരുന്ന ഏതു സെന്റൻസും ഇതേ പ്രശ്നം കാണിക്കും.

HHHH HHH HHH HHHHH ഉപയോഗിച്ചാലും ഇതേ ഫലം തന്നെയാണ്.

നമ്മൾ ഒരു ടെക്സ്റ്റ് ഫയൽ നോട്ട്പാഡിൽ തുറക്കുമ്പോൾ അത് ACSII ആണോ UNICODE ആണോ എന്ന് തിരിച്ചറിയുവാൻ നോട്ട്പാഡ് ഉപയോഗിക്കുന്ന ചില ടെസ്റ്റുകൾ ഉണ്ട്. ഇവയിലുള്ള ചില സാങ്കേതിക വിള്ളലുകൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. തന്മൂലം ചില അക്ഷരങ്ങളെ ASCII ആണോ UNICODE ആണോ എന്നു തിരിച്ചറിയാൻ കഴിയാതെ വരുന്നു. അവയുടെ സ്ഥാനത്ത് അപ്പോൾ നാം JUNK CHARACTERS കാണുന്നു..

എന്നാൽ വിൻഡോസിന്റെ പഴയ വേർഷനുകളിൽ UNICODE സപ്പോർട്ട് ഇല്ലാത്ത നോട്ട്പാഡാണ് ഉള്ളത്. തന്മൂലം 98,95 എന്നിവയിൽ ഈ പ്രശ്നം കാണപ്പെടുന്നില്ല.

Vadakkoot said...

പണ്ട് xp യില്‍ പരീക്ഷിച്ചിട്ടുണ്ട്.
ഇപ്പോള്‍ vista യാണ് - ഇതില്‍ യാതൊരു കുഴപ്പവുമില്ല.

@RPR : That's new to me. thanks.

ശ്രീ said...

എനിയ്കും ഇതൊരു പുതിയ അറിവാണ്, നന്ദി മാഷേ

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh