Sunday, March 22, 2009

ഡ്രൈവറുകൾ ബാക്കപ് ചെയ്യാം



ഹാർഡ്‌വെയർ ഡ്രൈവറുകൾ ബാക്കപ് ചെയ്യുവാൻ വേണ്ടിയുള്ള ഒരു ഫ്രീവെയർ പ്രോഗ്രാമിനെ പരിചയപ്പെടുത്താം.

ഒരിക്കൽ ഇങ്ങനെ ഡ്രൈവറുകൾ ബാക്കപ് ചെയ്തു വെച്ചാൽ പിന്നീട് ഒരു സമയത്ത് കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്യേണ്ടി വരികയാണെങ്കിൽ എല്ലാ ഡ്രൈവർ പ്രോഗ്രാമുകളും തിരഞ്ഞ് സമയം പാഴാക്കേണ്ടി വരികയില്ല. ഇങ്ങനെ ബാക്കപ് ചെയ്തത് റീസ്റ്റോർ ചെയ്താൽ മാത്രം മതി.

ആദ്യം താഴെക്കാണുന്ന URL ൽ നിന്ന് പ്രോഗ്രാം ഡൌൺലോഡ് ചെയ്യാവുന്നതാണ്.

http://www.boozet.org/dl.htm?product=dd&mirror=൧

‘Double Driver’ എന്ന ഈ പ്രോഗ്രാം ഉപയോഗിക്കാൻ വളരെ എളുപ്പമായതിനാൽ വിശദമായ ഒരു സാങ്കേതിക വിവരണം ആവശ്യമില്ലെന്നു കരുതുന്നു.

ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യം വരികയാണെങ്കിൽ ദയവായി അറിയിക്കുക.

4 comments:

അനില്‍@ബ്ലോഗ് // anil said...

ഇത് ഫ്രീ വെയര്‍ ആണോ. ഉപയോഗിച്ചു നോക്കട്ടെ.
നന്ദി.
ഞാന്‍ ഡ്രൈവര്‍ മജിഷ്യനാണ് ഉപയോഗിക്കാറ്.
(ഫ്രീ പോലെ ആണ്, ക്രാക്ക്ഡ്!)

ഓഫ്ഫ്:
കമന്റ് ബോക്സിന്റെ വേഡ് വേരിഫിക്കേഷന്‍ ഒന്നു കളയാമോ?

Unknown said...

ഈ ഡബിള്‍ ഡ്രൈവര്‍ പ്രോഗ്രാം എനിക്ക് വളരെ ഉപകാരപ്രദമായി. കൂടുതല്‍ tips പ്രതീക്ഷിക്കുന്നു..
with regards Moolan

ആർപീയാർ | RPR said...

അനില്‍@ബ്ലോഗ് ..
ഇത് തികച്ചും ഒരു ഫ്രീ വെയർ തന്നെ ആണ്. നിർദ്ദേശത്തിന് നന്ദി. വേഡ് വെരിഫികേഷൻ കളഞ്ഞിരിക്കുന്നു.

Moolan ...
ഇത് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം.
തീർച്ചയായും കൂടുതൽ പ്രതീക്ഷിക്കാം..

ബൈജു സുല്‍ത്താന്‍ said...

ഈ പുതിയ അറിവ് പകര്‍ന്ന് തന്നതിനു്‌ നന്ദി.

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh