Monday, May 25, 2009

14 Giga Pixel ഫോട്ടോ !!!

10 comments




ഡിജിറ്റൽ ഫോട്ടോകളിൽ എത്ര ഉയർന്ന റെസല്യൂഷൻ വരെ നിങ്ങൾ കേട്ടിട്ടുണ്ട് ?? 10,12,14 മെഗാ പിക്സൽ ? ഇപ്പോൾ ലഭ്യമാകുന്ന പ്രൊഫഷണൽ കാമറകളിൽ ഉയർന്ന മോഡലുകളിൽ 12.4, 12.8 മെഗാപിക്സൽ വരെയുള്ള ചിത്രങ്ങൾ സാധ്യമാണെന്നാണ് അറിവ്.

എന്നാൽ ചില സ്പെഷ്യൽ മോഡൽ കാമറകൾ ഉപയോഗിച്ച് ഇതിലും ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ സാധ്യമാണ്. ഹാസിൽബ്ലാഡ് H3D മോഡൽ 50മെഗാ പിക്സൽ റെസല്യൂഷൻ, Seitz 6x17 Digital 160 മെഗാ പിക്സൽ !! എന്നീ കാമറകൾ ഉദാഹരണങ്ങളാണ്.

എന്നാൽ ഇവയെ ഒക്കെ കവച്ച് വെയ്ക്കുന്ന ഒരു പുതിയ ടെക്നോളജിയുമായാണ് MadPixel എന്ന കമ്പനി രംഗത്ത് വന്നിരിക്കുന്നത്. ഈ ടെക്നോളജി ഉപയോഗിച്ച് വളരെ ഉയർന്ന റെസല്യൂഷൻ ഫോട്ടോകൾ സാധാരണ DSLR കാമറകൾ ഉപയോഗിച്ച് എടുക്കാവുന്നതാണ്. പ്രത്യേക തരം സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് ഇതു സാധ്യമാകുന്നത്.

സ്പെയിനിലെ പ്രശസ്തമായ ഫൈൻ ആർട്സ് മ്യൂസിയമായ മാഡ്രിഡ് എൽ പ്രാഡോയിലെ പെയിന്റിങുകൾ ഇപ്പോൾ ഈ നൂതന വിദ്യയിലൂടെ ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ഗൂഗിൾ എർത്തിലൂടെ ഇവ ഇപ്പോൾ വീക്ഷിക്കാവുന്നതാണ്. ഏറ്റവും അവിശ്വസനീയമായ കാര്യം എന്തെന്നാൽ ഈ ഫോട്ടോകൾ നൽകുന്ന റെസല്യൂഷൻ ആണ്. 14000 മെഗാ പിക്സൽ അധവാ 14 ജിഗാ പിക്സൽ (!!!!) റെസല്യൂഷനിലാണ് ഈ ഫോട്ടോകൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്.

ദാ ഇവിടെ ഞെക്കി ഫോട്ടോകൾ കാണുക, അന്തം വിടുക :) (ഗൂഗിൾ എർത്ത് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ആയിരിക്കണം)

ഒരു പ്രിവ്യൂ ദാ ഇവിടെ കാണാം

Monday, May 18, 2009

ഫയലുകൾ സുരക്ഷിതമായി ഒളിപ്പിക്കൂ

12 comments

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌നിങ്ങൾക്ക് കമ്പ്യൂട്ടറിൽ സ്വകാര്യ ഡാറ്റാ മറ്റുള്ളവരിൽ നിന്നും മറച്ച് വെയ്ക്കുവാനുണ്ടോ ? … എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ പോസ്റ്റ്. ഫോട്ടോകൾ, റെസ്യൂമുകൾ, വീഡിയോകൾ അങ്ങനെ പെഴ്സണൽ ആയ ഡാറ്റ വളരെ സുരക്ഷിതമായി സൂക്ഷിക്കുവാൻ സഹായിക്കുന്ന ട്രൂക്രിപ്റ്റ് എന്ന ഒരു സോഫ്റ്റ്‌വെയർ ഒന്ന് പരിചയപ്പെടാം.

ആദ്യമായി ഇവിടെ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇത് തികച്ചും ഫ്രീ ആയ ഒരു പ്രോഗ്രാമാണ്. ഡൌൺലോഡ് ആയതിനു ശേഷം പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക. അതിനുശേഷം പ്രോഗ്രാം റൺ ചെയ്യുമ്പോൾ താഴെ കാണിക്കുന്ന വിൻഡോ കാണാവുന്നതാണ്. ഇതിൽ ആദ്യമായി “Create Volume” എന്ന ബട്ടൺ അമർത്തി പ്രോഗ്രാം വിസാർഡ് സ്റ്റാർട്ട് ചെയ്യാവുന്നതാണ്.


ഇനി താഴെ കാണിച്ചിരിക്കുന്ന രണ്ട് വിൻഡോകളിൽ മാർക്ക് ചെയ്തിരിക്കുന്ന ഓപ്ഷനുകൾ തിരഞ്ഞെടുക്കുക്ക (default options).





തുടർന്ന് വരുന്ന സ്ക്രീനിലാണ് ട്രൂക്രിപ്റ്റ് കണ്ടൈനർ ഫയലിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നത്.



ഈ കണ്ടൈനർ ഫയലിൽ ആയിരിക്കും നമ്മൾ നിർമ്മിക്കുന്ന വിർച്വൽ ഡ്രൈവ് അടങ്ങിയിരിക്കുക. “select file” ബട്ടൺ അമർത്തിയ ശേഷം നമ്മൾ എവിടെയാണോ കണ്ടൈനർ ഫയലിൽ സേവ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത് ആ ലൊക്കേഷൻ ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന് “c:\hidden.tc” എന്ന് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക (ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ലൊക്കേഷനും ഫയൽ നെയിമും നൽകാവുന്നതാണ്. കണ്ടൈനർ ഫയൽ ഒരു ഫ്ലാഷ് ഡ്രൈവിൽ ആണ് വേണ്ടതെങ്കിൽ ആ ഡ്രൈവ് ലെറ്റർ നൽകിയ ശേഷം ഒരു ഫയൽ നെയിം കൊടുക്കുക).

“Next” അമർത്തി എൻ‌ക്രിപ്ഷൻ ഓപ്ഷൻ സ്ക്രീനിൽ വരുക.



അതിൽ വന്നിരിക്കുന്ന ഓപ്ഷനുകളിൽ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല. വീണ്ടും next അമർത്തി വിർച്വൽ ഡ്രൈവിന്റെ ഫയൽ സൈസ് സെറ്റ് ചെയ്യുന്ന സ്ക്രീനിൽ വന്ന് ആവശ്യമുള്ള സൈസ് കൊടുക്കുക. ഉദാഹരണമായി താഴെ കാണുന്ന സ്ക്രീൻ ശ്രദ്ധിക്കുക. (1 GB).



അടുത്ത വിൻഡോയിൽ പാസ്‌വേർഡ് കൊടുക്കാവുന്നതാണ്.



ഇതിൽ കൊടുക്കുന്ന പാസ്‌വേർഡ് മറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കഴിവതും സ്ട്രോങ്ങ് ആയ ഒരു പാസ്‌വേർഡ് തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക.

സ്ട്രോങ്ങ് പാസ്‌വേർഡ് നിർമ്മിക്കുവാനായി ഈ സൈറ്റുകളുടെ സഹായം തേടാവുന്നതാണ്
1. https://passpub.com
2. http://www.passwordchart.com

അടുത്ത സ്ക്രീനിൽ പ്രോഗ്രാം നിങ്ങളോട് മൌസ് സ്ക്രീനിൽ അവിടവിടെയായി ചലിപ്പിക്കുവാൻ ആവശ്യപ്പെടും.



ഇപ്രകാരം ചെയ്യുന്നത് ഒരു റാൻഡം എൻക്രിപ്ഷൻ കീ നിർമ്മിക്കുവാൻ പ്രോഗ്രാമിനെ സഹായിക്കുന്നതിനു വേണ്ടിയാണ്. കൂടുതൽ സമയം മൌസ് ചലിപ്പിക്കുന്നത് കീയുടെ ക്രിപ്റ്റോഗ്രാഫിക് ശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കും. അതിനുശേഷം താഴെ കാണുന്ന “Format” ബട്ടൺ അമർത്തി വിർച്വൽ ഡ്രൈവ് ഫോർമാറ്റ് ചെയ്യാവുന്നതാണ്. അൽ‌പ്പ സമയത്തിനകം ഫോർമാറ്റ് പൂർത്തിയാവുകയും അതിനുശേഷം “Exit” ബട്ടൺ അമർത്തി പ്രോഗ്രാമിൽ നിന്ന് പുറത്ത് വരികയും ചെയ്യാവുന്നതാണ്.





ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ വിർച്വൽ ഡ്രൈവ് തയാറായി എന്ന് പറയാവുന്നതാണ്. ഇനി കമാൻഡ് പ്രോം‌പ്റ്റിൽ ചെയ്യേണ്ടുന്ന ചില ചെറു വിദ്യകൾക്കു ശേഷം നമുക്ക് ഡ്രൈവ് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ഇതിനായി “Start -> Run എടുത്ത് താഴെ കാണുന്ന പോലെ “cmd” എന്ന കമാൻഡ് ടൈപ്പ് ചെയ്ത് “Enter” കീ അമർത്തുക.



തുടർന്ന് വരുന്ന കമാൻഡ് പ്രോം‌പ്റ്റിൽ സ്ക്രീനിൽ കാണിച്ചിരിക്കുന്നതു പോലെ



“attrib c:\hidden.tc +s +h”

എന്ന് എന്റർ ചെയ്ത് എന്റർ കീ അമർത്തുക.
(ഇതിൽ attrib എന്ന കമാൻഡിനു ശേഷം നിങ്ങൾ ഫയൽ സേവ് ചെയ്ത ലൊക്കേഷൻ ആണ് കൊടുക്കേണ്ടത്.)

+s +h എന്നത് ആ ഫയലിനെ സിസ്റ്റം ഹിഡൺ എന്നീ രണ്ട് വിഭാഗങ്ങളിലേയ്ക്ക് മാറ്റുന്നതിനു വേണ്ടിയാണ്. ഇപ്രകാരം ചെയ്തു കഴിഞ്ഞാൽ ഈ ഫയൽ ഹിഡൺ ആയി മാറുകയും “Show all hidden files” എന്ന സിസ്റ്റം സെറ്റിങ്ങ് എനേബിൾ ആക്കിയാൽ പോലും കാണാൻ പറ്റാത്ത രീതിയിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യും.

“attrib c:\hidden.tc –s –h” എന്ന കമാൻഡിലൂടെ ഫയലിനെ വീണ്ടും പൂർവ സ്ഥിതിയിൽ ആക്കുവാൻ സാധിക്കുന്നതാണ്.

ഇനി വേണ്ടത് ഇപ്പോൾ നമ്മൾ നിർമ്മിച്ച വിർച്വൽ ഡ്രൈവിനെ മൌണ്ട് ചെയ്യുക എന്നതാണ്. അതിനായി വീണ്ടും TrueCrypt പ്രോഗ്രാം റൺ ചെയ്യുക. താഴെ കാണിച്ചിരിക്കുന്ന സ്ക്രീനിൽ കാണിച്ചിരിക്കുന്ന പോലെ ഇഷ്ടമുള്ള ഒരു ഫ്രീ ഡ്രൈവ് ലെറ്റർ തിരഞ്ഞെടുത്ത് നമ്മുടെ വിർച്വൽ ഡ്രൈവ് ഫയലിന്റെ ലൊക്കേഷൻ നൽകി “Mount” എന്ന ബട്ടൺ അമർത്തുക.



ഇത്തരത്തിൽ മൌണ്ട് ചെയ്യുമ്പോൾ ആദ്യം നമ്മൾ തിരഞ്ഞെടുത്ത പാസ്‌വേർഡ് അടുത്ത സ്ക്രീനിൽ എന്റർ ചെയ്യുക.



ഇത്രയും ചെയ്തു കഴിഞ്ഞാൽ താഴെ കാണിച്ചിരിക്കുന്നതു പോലെ നിങ്ങളുടെ പുതിയ ഡ്രൈവിനെ “My Computer” തുറന്നാൽ അവിടെ കാണാവുന്നതാണ്.



ഇനി ഇതിലേയ്ക്ക് ഫയലുകളും ഫോൾഡറുകളും ഒരു സാധാരണ ഡ്രൈവിലേയ്ക്ക് എന്ന പോലെ കോപ്പി ചെയ്യാവുന്നതാണ്. ആവശ്യമുള്ളവ കോപ്പി ചെയ്തു കഴിഞ്ഞാൽ ഉടനെ TrueCrypt പ്രോഗ്രാം തുറന്ന് ഡ്രൈവ് ലെറ്റർ ക്ലിക്ക് ചെയ്ത് താഴെയുള്ള “Unmount” ബട്ടൺ അമർത്തിയാൽ ഡ്രൈവ് ഉടൻ തന്നെ അൺ മൌണ്ട് ആവുകയും MyComputer ൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും.



അണ്മൌണ്ട് ചെയ്തുകഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഒരു വിർച്വൽ ഡ്രൈവ് സിസ്റ്റത്തിൽ ഉള്ളതിന്റെ യാതൊരു തെളിവും സാധാരണ ഗതിയിൽ കാണുകയുമില്ല. ഇനി ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും നിങ്ങളുടെ വിർച്വൽ ഡ്രൈവ് ഫയൽ കിട്ടിയെന്നിരിക്കട്ടേ, നിങ്ങളുടെ പാസ്‌വേർഡിന്റെ സഹായമില്ലാതെ ഒരു വിധത്തിലും അതിലെ ഡാ‍റ്റ അവർക്ക് കാണുവാനോ കോപ്പി ചെയ്യുവാനോ സാധിക്കുകയില്ല. ഏത് സമയത്തും നിങ്ങളുടെ ഡാറ്റയ്ക്ക് മിലിട്ടറി ഗ്രേഡ് എൻക്രിപ്ഷൻ ഉണ്ടെന്ന് അർഥം!!..എളുപ്പത്തിൽ ക്രാക് ചെയ്യുവാൻ പറ്റാത്ത ശക്തിയേറിയ ഒരു പാസ്‌വേർഡ് ആണ് നിങ്ങൾ നൽകിയതെങ്കിൽ എല്ലാ തരത്തിലും നിങ്ങളുടെ ഡാറ്റാ സുരക്ഷിതമായി എന്ന് പറയാം.

ഇതുപോലെ ഒരു വിർച്വൽ ഡ്രവ് ഉണ്ടാക്കി നിങ്ങളുടെ ടോപ് സീക്രട്ട് ഫയലുകൾ അതിലേയ്ക്ക് കോപ്പി ചെയ്ത് വെയ്ക്കുക, ആവശ്യമുള്ളപ്പോൾ മാത്രം അതിനെ മൌണ്ട് ചെയ്യുക. ആവശ്യം കഴിഞ്ഞാൽ ഉടനെ അൺ മൌണ്ട് ചെയ്യുക.കഴിയുമെങ്കിൽ ഈ ഫയൽ ഒരു ഫ്ലാഷ് ഡ്രൈവിൽ തന്നെ സേവ് ചെയ്യുക… 100% പ്രൈവസി ഉറപ്പ്

Monday, May 4, 2009

ഫ്രീ ഡാറ്റാ റിക്കവറി ടൂളുകൾ

11 comments

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും പലപ്പോഴും നേരിടാറുള്ള ഒരു പ്രശ്നമാണ് ഡാറ്റാ ലോസ്. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. ഹാർഡ് ഡ്രൈവ് തകരാറിലാകുമ്പോഴോ പാർട്ടീഷൻ ടേബിളിൽ എന്തെങ്കിലും കാരണം നിമിത്തം ഉണ്ടാവുന്ന കുഴപ്പങ്ങൾ മൂലമോ അതുമല്ലെങ്കിൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഫയലുകളിൽ തകരാറു സംഭവിക്കുമ്പോഴോ ഒക്കെ ഡാറ്റാ ലോസ് സംഭവിക്കാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കമ്പ്യൂട്ടർ പ്രവർത്തിക്കാതിരിക്കുകയും അതിലുള്ള ഫയലുകളും വിവരങ്ങളും ആക്സസിബിൾ അല്ലാതായി മാറുകയും ചെയ്യുന്നു.

ഇത്തരത്തിൽ പ്രവർത്തന ക്ഷമമല്ലാതായ ഒരു കമ്പ്യൂട്ടറിൽ നിന്ന് ഫയലുകളും മറ്റു വിലപ്പെട്ട വിവരങ്ങളും മറ്റൊരു കമ്പ്യൂട്ടറിലേയ്ക്കോ അല്ലെങ്കിൽ വേറൊരു മീഡിയയിലേയ്ക്കോ സുരക്ഷിതമായി മാറ്റുവാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ഡാറ്റാ റിക്കവറി സോഫ്റ്റ്‌വെയറുകൾ എന്നറിയപ്പെടുന്നത്.

അങ്ങനെയുള്ള ചില ഫ്രീ ടൂളുകളെ പരിചയപ്പെടാം. ഒരു ശരാശരി കമ്പ്യൂട്ടർ ജ്ഞാനമുള്ള ഏതൊരാൾക്കും ഇവ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫയലുകൾ റിക്കവർ ചെയ്യാവുന്നതാണ്.


PC Recovery Tools - Windows

  • പ്രവർത്തനക്ഷമമല്ലാത്ത ഒരു കമ്പ്യൂട്ടർ റിപ്പയർ ചെയ്യുവാൻ ആവശ്യമായ എല്ലാ വിധ ടൂളുകളും ഒരുമിച്ച് ഒരു ഒറ്റ പാക്കേജിൽ ലഭ്യമാണെന്നതാണ് ഇതിന്റെ പ്രത്യേകത.
  • വളരെ പോപ്പുലറായ പലവിധ ഫ്രീ - ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  • ഫയൽ റിക്കവറി, ആന്റി വൈറസ്, ആന്റി സ്പൈവെയറുകൾ, സിസ്റ്റം മെയിന്റനൻസ് ടൂളുകൾ എന്നിവ.
  • സോഫ്റ്റ്‌വെയറുകളുടെ ലിസ്റ്റ് ഇവിടെ കാണാം.

Recuva – Windows

  • വളരെ യൂസർ ഫ്രെണ്ട്ലി ആയ ഒരു വിൻഡോസ് ഒൺലി റിക്കവറി ആപ്ലിക്കേഷൻ.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.
  • മാനുവൽ മോഡ്, ഓട്ടോ മോഡുകൾ.
  • വളരെ സുരക്ഷിതമായി ഫയലുകൾ ഡിസ്ക്കുകളിൽ നിന്ന് നീക്കം ചെയ്യുവാൻ സഹായിക്കുന്ന ഒരു ടൂൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Restoration – Windows

  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • വളരെ ചെറിയ ഫയൽ സൈസ് (400KB) ആയതിനാൽ ഒരു ഫ്ലോപ്പിയിലോ ഫ്ലാഷ് ഡ്രൈവിലോ നിന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.


UnDelete Plus – Windows

  • ഒരു കൊമേർഷ്യൽ എഡിഷൻ ആണെങ്കിലും വളരെ നീണ്ട കാലത്തേയ്ക്ക് ഫ്രീവെയർ ആയി ഉപയോഗിക്കാം.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.


TestDisk – Windows / Linux / Mac

  • വളരെ പവർഫുൾ ആയ ഒരു ഓപ്പൺ സോഴ്സ് റിക്കവറി ആപ്ലിക്കേഷൻ.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു. (FAT,NTFS,ext2 എന്നീ ഫോർമാറ്റുകൾ).
  • ബൂട്ട് സെക്റ്റർ റിക്കവറി, ബൂട്ട് സെക്റ്റർ റീബിൽഡിങ്ങ്.
  • FAT, MFT റിക്കവറി.
  • Ext2,ext3 ഫയൽ റിക്കവറി.


PhotoRec
– Windows / Linux / Mac.

  • കമാൻഡ് മോഡിൽ വർക്കു ചെയ്യുന്ന ഒരു ചെറിയ, എന്നാൽ വളരെ ഫലവത്തായ ഒരു റിക്കവറി ടൂൾ.
  • പേരു സൂചിപ്പിക്കുന്ന പോലെ ഫോട്ടോകളെ മാത്രമല്ല എല്ലാത്തരം ഫയലുകളേയും റിക്കവർ ചെയ്യാൻ സഹായിക്കുന്നു.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • പാർട്ടീഷൻ ടേബിൾ റിക്കവറി സാധ്യമല്ല.


Winhex - Windows


  • ഇത് യഥാർത്ഥത്തിൽ കമ്പ്യൂട്ടർ ഫോറൻസിക്സ്, ഡാറ്റാ റിക്കവറി, ലോ ലെവൽ ഡാറ്റാ പ്രൊസസിങ്ങ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒരു ഹെക്സ്-എഡിറ്റർ ആണ്.
  • ഡിലീറ്റ് ആയ ഫയലുകൾ റിക്കവർ ചെയ്യുവാൻ സഹായിക്കുന്നു.
  • ഡിസ്ക് ക്ലോണിങ്ങ്, ഡ്രൈവ് ഇമേജിങ്ങ്, ബാക്കപ് എന്നിവയ്ക്കായി ഉപയോഗിക്കാം.
  • കമ്പ്യൂട്ടർ വൈദഗ്ദ്യം ആവശ്യമാണ്.


 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh