നിങ്ങൾക്ക് കമ്പ്യൂട്ടറിൽ സ്വകാര്യ ഡാറ്റാ മറ്റുള്ളവരിൽ നിന്നും മറച്ച് വെയ്ക്കുവാനുണ്ടോ ? … എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ പോസ്റ്റ്. ഫോട്ടോകൾ, റെസ്യൂമുകൾ, വീഡിയോകൾ അങ്ങനെ പെഴ്സണൽ ആയ ഡാറ്റ വളരെ സുരക്ഷിതമായി സൂക്ഷിക്കുവാൻ സഹായിക്കുന്ന ട്രൂക്രിപ്റ്റ് എന്ന ഒരു സോഫ്റ്റ്വെയർ ഒന്ന് പരിചയപ്പെടാം.
ആദ്യമായി
ഇവിടെ നിന്നും സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇത് തികച്ചും ഫ്രീ ആയ ഒരു പ്രോഗ്രാമാണ്. ഡൌൺലോഡ് ആയതിനു ശേഷം പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക. അതിനുശേഷം പ്രോഗ്രാം റൺ ചെയ്യുമ്പോൾ താഴെ കാണിക്കുന്ന വിൻഡോ കാണാവുന്നതാണ്. ഇതിൽ ആദ്യമായി “Create Volume” എന്ന ബട്ടൺ അമർത്തി പ്രോഗ്രാം വിസാർഡ് സ്റ്റാർട്ട് ചെയ്യാവുന്നതാണ്.

ഇനി താഴെ കാണിച്ചിരിക്കുന്ന രണ്ട് വിൻഡോകളിൽ മാർക്ക് ചെയ്തിരിക്കുന്ന ഓപ്ഷനുകൾ തിരഞ്ഞെടുക്കുക്ക (default options).


തുടർന്ന് വരുന്ന സ്ക്രീനിലാണ് ട്രൂക്രിപ്റ്റ് കണ്ടൈനർ ഫയലിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നത്.

ഈ കണ്ടൈനർ ഫയലിൽ ആയിരിക്കും നമ്മൾ നിർമ്മിക്കുന്ന വിർച്വൽ ഡ്രൈവ് അടങ്ങിയിരിക്കുക. “select file” ബട്ടൺ അമർത്തിയ ശേഷം നമ്മൾ എവിടെയാണോ കണ്ടൈനർ ഫയലിൽ സേവ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത് ആ ലൊക്കേഷൻ ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന് “c:\hidden.tc” എന്ന് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക (ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ലൊക്കേഷനും ഫയൽ നെയിമും നൽകാവുന്നതാണ്. കണ്ടൈനർ ഫയൽ ഒരു ഫ്ലാഷ് ഡ്രൈവിൽ ആണ് വേണ്ടതെങ്കിൽ ആ ഡ്രൈവ് ലെറ്റർ നൽകിയ ശേഷം ഒരു ഫയൽ നെയിം കൊടുക്കുക).
“Next” അമർത്തി എൻക്രിപ്ഷൻ ഓപ്ഷൻ സ്ക്രീനിൽ വരുക.

അതിൽ വന്നിരിക്കുന്ന ഓപ്ഷനുകളിൽ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല. വീണ്ടും next അമർത്തി വിർച്വൽ ഡ്രൈവിന്റെ ഫയൽ സൈസ് സെറ്റ് ചെയ്യുന്ന സ്ക്രീനിൽ വന്ന് ആവശ്യമുള്ള സൈസ് കൊടുക്കുക. ഉദാഹരണമായി താഴെ കാണുന്ന സ്ക്രീൻ ശ്രദ്ധിക്കുക. (1 GB).

അടുത്ത വിൻഡോയിൽ പാസ്വേർഡ് കൊടുക്കാവുന്നതാണ്.

ഇതിൽ കൊടുക്കുന്ന പാസ്വേർഡ് മറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കഴിവതും സ്ട്രോങ്ങ് ആയ ഒരു പാസ്വേർഡ് തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക.
സ്ട്രോങ്ങ് പാസ്വേർഡ് നിർമ്മിക്കുവാനായി ഈ സൈറ്റുകളുടെ സഹായം തേടാവുന്നതാണ്
1.
https://passpub.com2.
http://www.passwordchart.comഅടുത്ത സ്ക്രീനിൽ പ്രോഗ്രാം നിങ്ങളോട് മൌസ് സ്ക്രീനിൽ അവിടവിടെയായി ചലിപ്പിക്കുവാൻ ആവശ്യപ്പെടും.

ഇപ്രകാരം ചെയ്യുന്നത് ഒരു റാൻഡം എൻക്രിപ്ഷൻ കീ നിർമ്മിക്കുവാൻ പ്രോഗ്രാമിനെ സഹായിക്കുന്നതിനു വേണ്ടിയാണ്. കൂടുതൽ സമയം മൌസ് ചലിപ്പിക്കുന്നത് കീയുടെ ക്രിപ്റ്റോഗ്രാഫിക് ശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കും. അതിനുശേഷം താഴെ കാണുന്ന “Format” ബട്ടൺ അമർത്തി വിർച്വൽ ഡ്രൈവ് ഫോർമാറ്റ് ചെയ്യാവുന്നതാണ്. അൽപ്പ സമയത്തിനകം ഫോർമാറ്റ് പൂർത്തിയാവുകയും അതിനുശേഷം “Exit” ബട്ടൺ അമർത്തി പ്രോഗ്രാമിൽ നിന്ന് പുറത്ത് വരികയും ചെയ്യാവുന്നതാണ്.


ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ വിർച്വൽ ഡ്രൈവ് തയാറായി എന്ന് പറയാവുന്നതാണ്. ഇനി കമാൻഡ് പ്രോംപ്റ്റിൽ ചെയ്യേണ്ടുന്ന ചില ചെറു വിദ്യകൾക്കു ശേഷം നമുക്ക് ഡ്രൈവ് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ഇതിനായി “Start -> Run എടുത്ത് താഴെ കാണുന്ന പോലെ “cmd” എന്ന കമാൻഡ് ടൈപ്പ് ചെയ്ത് “Enter” കീ അമർത്തുക.

തുടർന്ന് വരുന്ന കമാൻഡ് പ്രോംപ്റ്റിൽ സ്ക്രീനിൽ കാണിച്ചിരിക്കുന്നതു പോലെ

“attrib c:\hidden.tc +s +h”
എന്ന് എന്റർ ചെയ്ത് എന്റർ കീ അമർത്തുക.
(ഇതിൽ attrib എന്ന കമാൻഡിനു ശേഷം നിങ്ങൾ ഫയൽ സേവ് ചെയ്ത ലൊക്കേഷൻ ആണ് കൊടുക്കേണ്ടത്.)
+s +h എന്നത് ആ ഫയലിനെ സിസ്റ്റം ഹിഡൺ എന്നീ രണ്ട് വിഭാഗങ്ങളിലേയ്ക്ക് മാറ്റുന്നതിനു വേണ്ടിയാണ്. ഇപ്രകാരം ചെയ്തു കഴിഞ്ഞാൽ ഈ ഫയൽ ഹിഡൺ ആയി മാറുകയും “Show all hidden files” എന്ന സിസ്റ്റം സെറ്റിങ്ങ് എനേബിൾ ആക്കിയാൽ പോലും കാണാൻ പറ്റാത്ത രീതിയിലേയ്ക്ക് മാറ്റപ്പെടുകയും ചെയ്യും.
“attrib c:\hidden.tc –s –h” എന്ന കമാൻഡിലൂടെ ഫയലിനെ വീണ്ടും പൂർവ സ്ഥിതിയിൽ ആക്കുവാൻ സാധിക്കുന്നതാണ്.
ഇനി വേണ്ടത് ഇപ്പോൾ നമ്മൾ നിർമ്മിച്ച വിർച്വൽ ഡ്രൈവിനെ മൌണ്ട് ചെയ്യുക എന്നതാണ്. അതിനായി വീണ്ടും TrueCrypt പ്രോഗ്രാം റൺ ചെയ്യുക. താഴെ കാണിച്ചിരിക്കുന്ന സ്ക്രീനിൽ കാണിച്ചിരിക്കുന്ന പോലെ ഇഷ്ടമുള്ള ഒരു ഫ്രീ ഡ്രൈവ് ലെറ്റർ തിരഞ്ഞെടുത്ത് നമ്മുടെ വിർച്വൽ ഡ്രൈവ് ഫയലിന്റെ ലൊക്കേഷൻ നൽകി “Mount” എന്ന ബട്ടൺ അമർത്തുക.

ഇത്തരത്തിൽ മൌണ്ട് ചെയ്യുമ്പോൾ ആദ്യം നമ്മൾ തിരഞ്ഞെടുത്ത പാസ്വേർഡ് അടുത്ത സ്ക്രീനിൽ എന്റർ ചെയ്യുക.

ഇത്രയും ചെയ്തു കഴിഞ്ഞാൽ താഴെ കാണിച്ചിരിക്കുന്നതു പോലെ നിങ്ങളുടെ പുതിയ ഡ്രൈവിനെ “My Computer” തുറന്നാൽ അവിടെ കാണാവുന്നതാണ്.

ഇനി ഇതിലേയ്ക്ക് ഫയലുകളും ഫോൾഡറുകളും ഒരു സാധാരണ ഡ്രൈവിലേയ്ക്ക് എന്ന പോലെ കോപ്പി ചെയ്യാവുന്നതാണ്. ആവശ്യമുള്ളവ കോപ്പി ചെയ്തു കഴിഞ്ഞാൽ ഉടനെ TrueCrypt പ്രോഗ്രാം തുറന്ന് ഡ്രൈവ് ലെറ്റർ ക്ലിക്ക് ചെയ്ത് താഴെയുള്ള “Unmount” ബട്ടൺ അമർത്തിയാൽ ഡ്രൈവ് ഉടൻ തന്നെ അൺ മൌണ്ട് ആവുകയും MyComputer ൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും.

അണ്മൌണ്ട് ചെയ്തുകഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഒരു വിർച്വൽ ഡ്രൈവ് സിസ്റ്റത്തിൽ ഉള്ളതിന്റെ യാതൊരു തെളിവും സാധാരണ ഗതിയിൽ കാണുകയുമില്ല. ഇനി ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും നിങ്ങളുടെ വിർച്വൽ ഡ്രൈവ് ഫയൽ കിട്ടിയെന്നിരിക്കട്ടേ, നിങ്ങളുടെ പാസ്വേർഡിന്റെ സഹായമില്ലാതെ ഒരു വിധത്തിലും അതിലെ ഡാറ്റ അവർക്ക് കാണുവാനോ കോപ്പി ചെയ്യുവാനോ സാധിക്കുകയില്ല. ഏത് സമയത്തും നിങ്ങളുടെ ഡാറ്റയ്ക്ക് മിലിട്ടറി ഗ്രേഡ് എൻക്രിപ്ഷൻ ഉണ്ടെന്ന് അർഥം!!..എളുപ്പത്തിൽ ക്രാക് ചെയ്യുവാൻ പറ്റാത്ത ശക്തിയേറിയ ഒരു പാസ്വേർഡ് ആണ് നിങ്ങൾ നൽകിയതെങ്കിൽ എല്ലാ തരത്തിലും നിങ്ങളുടെ ഡാറ്റാ സുരക്ഷിതമായി എന്ന് പറയാം.
ഇതുപോലെ ഒരു വിർച്വൽ ഡ്രവ് ഉണ്ടാക്കി നിങ്ങളുടെ ടോപ് സീക്രട്ട് ഫയലുകൾ അതിലേയ്ക്ക് കോപ്പി ചെയ്ത് വെയ്ക്കുക, ആവശ്യമുള്ളപ്പോൾ മാത്രം അതിനെ മൌണ്ട് ചെയ്യുക. ആവശ്യം കഴിഞ്ഞാൽ ഉടനെ അൺ മൌണ്ട് ചെയ്യുക.കഴിയുമെങ്കിൽ ഈ ഫയൽ ഒരു ഫ്ലാഷ് ഡ്രൈവിൽ തന്നെ സേവ് ചെയ്യുക… 100% പ്രൈവസി ഉറപ്പ്