Tuesday, June 16, 2009

എത്ര തരം ‘വെയറുകൾ‘ അറിയാം ?

14 comments

സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട് ഒരുപാട് ‘വെയറുകൾ’ നമ്മളിൽ പലരും കേട്ടുകാണും.

ഫ്രീവെയർ,ഷെയർവെയർ,ഡെമോവെയർ ഇതൊക്കെ സാധാരണ എല്ലാവർക്കും പരിചിതമായ സോഫ്റ്റ്വെയർ വകഭേദങ്ങളാണ്. എന്നാൽ കേൾക്കാൻ സാധ്യതയില്ലാത്ത ചില വെയറുകളിതാ...

1. അബാൻഡൺ‌വെയർ (Abandonware) - ഇപ്പോൾ വിപണനത്തിൽ ഇല്ലാത്തതോ സപ്പോർട്ട് നിർത്തലാക്കിയതോ അതുമല്ലെങ്കിൽ കോപ്പിറൈറ്റ് ഉടമസ്ഥർ ആരെന്നറിയാത്തതോ ആയ സോഫ്റ്റ്വെയർ പ്രോഗ്രാമുകളെ സൂചിപ്പിക്കുവാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പഴയ കമ്പ്യൂട്ടർ ഗെയിമുകളുമായി ബന്ധപ്പെടുത്തിയാണ് ഇത് കൂടുതലും ഉപയോഗിച്ച് കാണുന്നത്.

2. കെയർവെയർ (Careware) - സോഫ്റ്റ്വെയറിനു പകരമായി ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഡൊണേഷനുകൾ സ്വീകരിക്കുന്നവയെ ഈ പേരിൽ വിളിക്കാം. ഇത്തരം സഹായങ്ങൾ നേരിട്ട് ഏതെങ്കിലും ട്രസ്റ്റുകൾക്കോ സ്ഥാപങ്ങൾക്കോ നൽകിയതിന്റെ രേഖയായിരിക്കും ഇത്തരം സോഫ്റ്റ്വെയർ നിർമ്മിക്കുന്നവർ ആവശ്യപ്പെടുക.

3. ഡൊണേറ്റ്വെയർ (Donateware) - പ്രോഗ്രാം കൈമാറുന്നതിനു പകരമായി പ്രോഗ്രാമർക്കോ അല്ലെങ്കിൽ അയാൾ ആവശ്യപ്പെടുന്ന ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ( നോൺ-പ്രോഫിറ്റ്) സംഭാവന നൽകേണ്ട ലൈസൻസിങ്ങ് രീതിയാണിത്. നിയതമായ ഒരു നിയമമൊന്നും സോഫ്റ്റ്വെയറിന്റെ വില നിർണ്ണയത്തിൽ ഇല്ല. രണ്ടുപേർക്കും സമ്മതമായ ഒരു തുക അംഗീകരിക്കാറാണ് പതിവ്.

4. ക്രിപ്പിൾവെയർ (Crippleware) - ഫ്രീവെയറുകളെപ്പോലെ തന്നെ തികച്ചും സൌജന്യമായി വിതരണം ചെയ്യുന്ന എന്നാൽ പ്രധാനപ്പെട്ട ഫീച്ചറുകളൊന്നും ലഭ്യമല്ലാത്ത (ലിമിറ്റഡ്) പ്രോഗ്രാമുകളാണ് ഈ പേരിൽ അറിയപ്പെടുന്നത്. പ്രോഗ്രാമിന്റെ ലഭ്യമല്ലാത്ത ഫീച്ചറുകൾക്കായി പൈസ ഈടാക്കുകയാണ് പതിവ്. തികച്ചും സൌജന്യമായി നൽകാതെ തന്നെ പോപ്പുലാരിറ്റി വർദ്ധിപ്പിക്കുവാനായി പല പ്രോഗ്രാമുകളും ഈ ലൈസൻസിങ്ങ് രീതി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ
പ്രശസ്തമായാൽ ഉപഭോക്താക്കൾ തിരിച്ചുവരും എന്ന മാർക്കറ്റിങ്ങ് തന്ത്രമാണ് ഇതിനു പിന്നിൽ. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 7 ഇതിനൊരു ഒന്നാന്തരം ഉദാഹരണമാണ്.

5. ഈ-മെയിൽ‌വെയർ (E-mailware) - ഒരു ‘ഹലോ’ സന്ദേശം അടങ്ങിയ ഈ-മെയിൽ മാത്രം പ്രതിഫലമായി ആവശ്യപ്പെടുന്ന പ്രോഗ്രാമുകളാണ് ഈമെയിൽ‌വെയറുകൾ.

6. ഗ്രീൻ‌വെയർ (Greenware) - സോഫ്റ്റ്വെയർ രജിസ്റ്റർ ചെയ്യുന്നതിനായി പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഇത്തരം പ്രോഗ്രാമുകളുടെ ഉപജ്ഞാതാക്കൾ ആവശ്യപ്പെടുന്നു.

7. പോസ്റ്റ്കാർഡ്‌വെയർ (Postcardware) - സ്വന്തം കൈപ്പടയിലെഴുതിയ ഒരു പോസ്റ്റ്കാർഡ് പ്രോഗ്രാമറുടെ വിലാസത്തിൽ അയച്ചാൽ മതി ഇത്തരം സോഫ്റ്റ്വെയറുകൾ സ്വന്തമാക്കാൻ.

8. കാറ്റ്വെയർ (Catware) - സോഫ്റ്റ്വെയറിനു പ്രതിഫലമായി ഒന്നോ അതിലധികമോ പൂച്ചകളെ വീട്ടിൽ വളർത്തുവാൻ ആവശ്യപ്പെടുകയാണ് ഈ വിഭാഗത്തിൽ‌പ്പെടുന്ന സോഫ്റ്റ്വെയർ പ്രോഗ്രാമുകൾ. (സോഫ്റ്റ്വെയർ വാങ്ങുന്ന ആൾ തന്നെ വളർത്തിയാൽ മതി :) )

9. ബിയർവെയർ (Beerware) - സോഫ്റ്റ്വെയർ സൌജന്യമായി നൽകുന്നതിനു പകരം ഒരു ബോട്ടിൽ ബിയർ പ്രതിഫലമായി ആവശ്യപ്പെടുന്ന (വെറും ഒരെണ്ണം !) തരം പ്രോഗ്രാമുകൾ ഈ പേരിൽ അറിയപ്പെടുന്നു.

10. സിസ്റ്റർവെയർ (Sisterware) - വാങ്ങുന്നയാളിന്റെ (അവന്റെ / അവളുടെ ) സഹോദരിയെ പരിചയപ്പെടൽ ആണ് ഇത്തരം പ്രോഗ്രാമുകളുടെ ഉപജ്ഞാതാക്കളുടെ ഉദ്ദേശ്യം. സോഫ്റ്റ്വെയർ വാങ്ങുന്ന ആൾ തന്നെ പരിചയപ്പെടുത്തി കൊടുക്കുകയും വേണം. :)

പല പേരുകളിൽ അറിയപ്പെടുന്നുവെങ്കിലും ഇവയിൽ ഭൂരിഭാഗവും ഫ്രീവെയർ,ഷെയർവെയർ ,കൊ മേഴ്സ്യൽ സോഫ്റ്റ്വെയർ വിഭാഗങ്ങളിൽ തന്നെ പെടുത്താവുന്നവയാണ്. മേൽ‌പ്പറഞ്ഞ എല്ലാ ‘വെയറുകളും’ പൊതുവിൽ ‘അദർവെയർ - Otherware' എന്ന പൊതു നാമത്തിലാണ് അറിയപ്പെടുന്നത്.

Saturday, June 13, 2009

OneLook - റിവേഴ്സ് ഡിക്ഷ്നറി

9 comments

ചിലപ്പോഴെങ്കിലും ചില വാചകങ്ങളുടെ ഒറ്റ വാക്കിനായി തലപുകയ്ക്കാറില്ലേ ? നാക്കിന്റെ തുമ്പത്ത് ഉണ്ട് എന്നാൽ പുറത്തുവരുന്നില്ല എന്ന് പലപ്പോഴും തോന്നാറില്ലേ ?

എന്നാൽ ഇപ്പോൾ ആ പ്രശ്നം പരിഹരിക്കാൻ ഒരു മാർഗമിതാ..

OneLook Reverse Dictionery ഇത്തരം ഒരു സർവീസ് തരുന്ന സൈറ്റാണ്.

900 ത്തിലധികം ഓൺലൈൻ ഡിക്ഷ്നറികളിൽ നിന്നായി അൻപതു ലക്ഷത്തോളം വാക്കുകളുടെ ഒരു സെർച്ച് ഇൻ‌ഡെക്സ് ഈ സൈറ്റിൽ ലഭ്യമാണ്.

ഒരു വാക്കിന്റെ അർഥം മനസിലുണ്ട് എന്നാൽ ആ വാക്ക് ഓർമ്മയിൽ വരുന്നില്ല എന്ന സന്ദർഭത്തിൽ ഓർമ്മയുള്ള ആ അർഥം അധവാ ‘കൺസെപ്റ്റ്’ സെർച്ച് ബോക്സിൽ നൽകി സെർച്ച് ചെയ്യുകയേ വേണ്ടൂ. ഏറ്റവും അനുയോജ്യമായ റിസൾറ്റുകൾ ആദ്യം എന്ന കണക്കിൽ റിസൾട്ട് കാണാവുന്നതാണ്.

ഇത്തരം മറ്റേതെങ്കിലും സൈറ്റുകൾ നിങ്ങൾക്കറിയാമെങ്കിൽ ദയവായി കമന്റിൽ മറ്റുള്ളവർക്കായി പങ്കുവെയ്ക്കുക.


Wednesday, June 10, 2009

Liberkey - പോർട്ടബിൾ ആപ്ലിക്കേഷനുകൾ

5 comments

ഒരു പോർട്ടബിൾ ഹാർഡ് ഡ്രൈവിലോ USB യിലോ ഇൻസ്റ്റാൾ ചെയ്ത് അതിൽനിന്ന് നേരിട്ട് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന, ഇരുന്നൂറിലധികം പോർട്ടബിൾ ആപ്ലിക്കേഷനുകളുടെ ഒരു ശേഖരമാണ് Liberkey.

(ഒരു ഇസ്റ്റാളർ പ്രോഗ്രാമിൽ നിന്ന് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡ്രൈവിലേയ്ക്ക് ഇൻസ്റ്റാൾ ചെയ്തല്ലാതെ പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്ന പ്രോഗ്രാമുകളെയാണ് പോർട്ടബിൾ പ്രോഗ്രാമുകൾ അധവാ പോർട്ടബിൾ ആപ്ലിക്കേഷനുകൾ എന്ന് പറയുന്നത്. )

ഇന്ന് ഇന്റർനെറ്റിൽ ലഭ്യമായ അനവധി പോർട്ടബിൾ ആപ്ലിക്കേഷനുകളിൽ മികച്ചവ തിരഞ്ഞെടുത്ത് വളരെ ലളിതമായ ഒരു കോമൺ ഇന്റർഫേസിലൂടെ വിവിധ ഗ്രൂപ്പുകളായി അവയെ തരംതിരിച്ച് Liberkey യിൽ അവതരിപ്പിച്ചിരിക്കുന്നു.

സിം‌പ്ലിസിറ്റിയും വളരെ ചെറിയ മെമ്മറി ഫുട്പ്രിന്റുമാണ് (റൺ‌ടൈം) ഈ ആപ്ലിക്കേഷന്റെ എടുത്തുപറയേണ്ട പ്രത്യേകതകൾ. കമ്പ്യൂട്ടർ മേഖലയിലുള്ളവർക്കും സാധാരണ യൂസേഴ്സിനും ഉപകാരപ്രദമായ ഒട്ടനവധി ആപ്ലിക്കേഷനുകൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രോഗ്രാം ഡൌൺലോഡ് ചെയ്യുന്നതൈനായി സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമല്ലെങ്കിലും രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പ്രോഗ്രാം അപ്ഡേറ്റുകൾ ഇന്റർനെറ്റുവഴി ലഭ്യവുമാണ്.

മൂന്ന് വെർഷനുകളിൽ Liberkey ഡൌൺലോഡ് ചെയ്യാവുന്നതാണ്

1. Liberkey Basic - 28 പ്രോഗ്രാമുകൾ (179MB)
2. Liberkey Standard - 106 പ്രോഗ്രാമുകൾ (410 MB)
3. Liberkey Ultimate - 200‌+ പ്രോഗ്രാമുകൾ - (575 MB)

പ്രോഗ്രാമുകളുടെ ലിസ്റ്റിനായി ഇവിടെക്ലിക്ക് ചെയ്യുക.


Sunday, June 7, 2009

വേൾഡ് ഡിജിറ്റൽ ലൈബ്രറി - WDL

6 comments

വിവിധ രാജ്യങ്ങളിൽ നിന്നും പല കാലഘട്ടങ്ങളിൽ നിന്നുമായി പ്രശസ്തവും പുരാതനവുമായ ഹിസ്റ്റോറിക് ഡോക്യുമെന്റുകളുടെ ഒരു ഓൺലൈൻ ഡിജിറ്റൽ ലൈബ്രറിയാണ് വേൾഡ് ഡിജിറ്റൽ ലൈബ്രറി അധവാ WDL. ബി.സി 8000 മുതലിങ്ങോട്ടുള്ള പുരാതന മാപ്പുകൾ , ചരിത്ര രേഖകൾ, ആർകിടെക്ചറൽ ഡ്രോയിങ്ങുകൾ, മ്യൂസികൽ നോട്ടുകൾ, ഫോട്ടോഗ്രാഫുകൾ അങ്ങനെ ഒട്ടനവധി സുപ്രധാന രേഖകൾ ഡിജിറ്റൽ രൂപത്തിൽ WDL ൽ ലഭ്യമാണ്.

ചരിത്രാന്വേഷകർക്കും വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്രദമായ അറിവുകളുടെ ഒരു കലവറ !!..


 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh