Wednesday, April 22, 2009

ഗ്രീസ്മങ്കി

4 comments

ഫയർഫോക്സ് വെബ് ബ്രൌസർ ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ ഒന്നാണ് ഫയർഫോക്സ് എക്സ്റ്റെൻഷനുകൾ. പല ജോലികളും എളുപ്പത്തിലാക്കുവാനും ഓട്ടോമേറ്റ് ചെയ്യുവാനും ഒക്കെ സഹാ‍യിക്കുന്ന ഒട്ടനവധി ആഡ്-ഓണുകൾ നമ്മൾ ഉപയോഗിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു ഫയർഫോക്സ് ആഡ്-ഓൺ എക്സ്റ്റെൻഷനാണ് ഗ്രീസ് മങ്കി. പേരു കേൾക്കുമ്പോൾ അൽ‌പ്പം തമാശ തോന്നുമെങ്കിലും സംഗതി അത്ര നിസ്സാരമല്ല. ഫയർഫോക്സിനെ മറ്റേതൊരു ബ്രൌസറിനേക്കാളും ശക്തനാക്കാൻ പ്രാപ്തമാണ് ഈ കൊച്ചു വിദ്വാൻ. സാധാരണ ആഡ്-ഓണുകൾ ഒരു നിശ്ചിത ജോലി നിറവേറ്റുവാനായി ഡെവലപ്പ് ചെയ്യുന്നവയാണ്. ഉദാഹരണത്തിന് downloadthemall എന്ന ആഡ്-ഓൺ ഫയർഫോക്സിനു വേണ്ടി തയാർ ചെയ്ത ഒരു ഇന്റഗ്രേറ്റഡ് ഡൌൺലോഡ് മാനേജർ ആണ്. സാധാരണ ഒരു ഡൌൺലോഡ് മാനേജർ ചെയ്യുന്ന എല്ലാ ജോലികളും ബ്രൌസറിനുള്ളിൽ തന്നെ നിന്നുകോണ്ട് നിർവഹിക്കാൻ ഇതിനു കഴിയും. എന്നാൽ സാധാരണ ഒരു ആഡ്-ഓണിന്റെ പ്രവർത്തനത്തിനപ്പുറം ബ്രൌസറിനെ ഒരു ഫ്രെയിംവർക്കായി നിർത്തി , യൂസർ സ്ക്രിപ്റ്റുകൾ എന്നറിയപ്പെടുന്ന ചെറിയ പ്രോഗ്രാം യൂണിറ്റുകൾ ഉപയോഗിച്ച് ബ്രൌസറിന്റെ പ്രവർത്തന ശേഷിയേയും പ്രവർത്തന രീതികളേയും മാറ്റി മറിക്കാനും മെച്ചപ്പെടുത്തുവാനും ഗ്രീസ്മങ്കി ഉപയോഗിച്ച് സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഗ്രീസ്മങ്കി വിക്കി പേജ് നോക്കുക.

ജാവാ സ്ക്രിപ്റ്റിൽ എഴുതുന്ന ചെറിയ പ്രോഗ്രാമുകളാണ് യൂസർ സ്ക്രിപ്റ്റുകൾ. ഇത്തരം 20 ലക്ഷത്തിലധികം യൂസർ സ്ക്രിപ്റ്റുകളുടെ ഒരു വൻ ശേഖരം ഗ്രീസ്മങ്കി സ്ക്രിപ്റ്റുകളുടെ ഔദ്യോഗിക സൈറ്റ് എന്ന് പറയാവുന്ന www.userscripts.org. എന്ന സൈറ്റിൽ ലഭ്യമാണ്.

നിങ്ങൾക്കിഷ്ടപ്പെട്ട ഒരു വീഡിയോഷെയറിങ്ങ് സൈറ്റിൽ ഒരു ഡൌൺലോഡ് ഫംഗ്ഷണാലിറ്റി ചേർക്കണമെന്നുണ്ടോ , അതല്ലെങ്കിൽ ജീമെയിലിന്റെ യൂസർ ഇന്റെർഫേസ് മാറ്റണമെന്നുണ്ടോ ഇതിനു വേണ്ടി തയാറാക്കിയ സ്ക്രിപ്റ്റ് ഗ്രീസ്മങ്കിയിൽ ആഡ് ചെയ്യുകയേ വേണ്ടൂ.

ഇനി ഗ്രീസ്മങ്കി എങ്ങനെ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.

ഇവിടെ നിന്നും ഗ്രീസ്മങ്കി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

(ഫയർഫോക്സ് ബ്രൌസറിൽ നിന്ന് തന്നെ ഈ URL സന്ദർശിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.)

സ്ക്രീനിൽ കാണുന്ന Add to Firefox എന്ന ബട്ടണിൽ അമർത്തുക.





തുടർന്ന് വരുന്ന വിൻഡോയിൽ Install Now എന്ന് സെലക്റ്റ് ചെയ്യുക.








തുടർന്ന് പ്രോഗ്രാം ഇൻസ്റ്റാൾ ആവുന്നതാണ്.


ഇനി ഈ വിൻഡോയിൽ കാണുന്ന Restart Firefox എന്ന ബട്ടൺ അമർത്തി ഫയർഫോക്സ് റീസ്റ്റാർട്ട് ചെയ്യുക.







ഫയർഫോക്സ് സ്റ്റാർട്ടായി കഴിഞ്ഞ് താഴെ വലതുവശത്തായി ചെറിയ ഒരു മങ്കി ഫേസ് കാണുകയാണെങ്കിൽ ഗ്രീസ്മങ്കി ഇൻസ്റ്റലേഷൻ പൂർത്തിയായി എന്ന് മനസിലാക്കാം.


ഇനി വേണ്ടത് യൂസർ സ്ക്രിപ്റ്റുകളാണ്. അതിനായി ഇവിടെ ചെന്ന് ആവശ്യമുള്ള സ്ക്രിപ്റ്റ് സെർച്ച് ചെയ്യുക.

സ്ക്രീനിന്റെ വലതുവശത്ത് കാണുന്ന സെർച്ച് ബോക്സ്സിൽ ആവശ്യമുള്ള കീവേർഡ് കൊടുത്ത് സെർച്ച് ചെയ്യാ‍വുന്നതാണ്.


ഇവിടെ ഉദാഹരണത്തിനായി youtube എന്ന കീവേർഡാ‍ണ് ഉപയോഗിച്ചിരിക്കുന്നത്.

തുടർന്ന് സെർച്ച് റിസൾട്ടുകൾ ഈ കാണുന്ന രീതിയിൽ ഡിസ്പ്ലേയിൽ കാണാം.

ഒരു സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുവാനായി അതിന്റെ വിവരണത്തോടൊപ്പം സെർച്ച് റിസൾട്ടിൽ Installs എന്ന കോളം കൂടി പ്രത്യേകം ശ്രദ്ധിക്കുക. ഒരു സ്ക്രിപ്റ്റിന്റെ പോപ്പുലാരിറ്റി മനസിലാക്കാൻ അതുപകരിക്കും.



ഇനി ഒരു സ്ക്രിപ്റ്റ് സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ വരുന്ന സ്ക്രീനിൽ
Install ബട്ടൺ അമർത്തുക.








തുടർന്ന് വരുന്ന
Greasemonkey Installation സ്ക്രീനിൽ വീണ്ടും Install അമർത്തുക.

(Show Script Source എന്ന ബട്ടണമർത്തിയാൽ പ്രസ്തുത സ്ക്രിപ്റ്റിന്റെ ജാവാസ്ക്രിപ്റ്റ് സോഴ്സ്കോഡ് കാണുവാൻ സാധിക്കും)


യൂസർ സ്ക്രിപ്റ്റ് ശരിയായി ഇൻസ്റ്റാൾ ആയാൽ ഈ കാണുന്ന ഒരു മെസേജ് താഴെ സ്റ്റാറ്റസ് ബാറിൽ കാണാം
.







ഉദാഹരണത്തിൽ കാണിച്ചിരിക്കുന്ന സ്ക്രിപ്റ്റ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം
youtube കാണുക.

ഒരു വീഡിയോ ഓപ്പൺ ചെയ്താൽ ഉടൻ തന്നെ വീഡിയോ പാനലിനു മുകളിലായി Download This Video എന്ന ഒരു പുതിയ ലിങ്ക് വന്നതായി കാ‍ണാം. അതിൽ അമർത്തി ആ വീഡിയോ നേരിട്ട് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഇത്തരത്തിൽ ബ്രൌസിങ്ങ് വളരെയധികം രസകരവും ആയാസകരവുമാക്കുന്ന ഒട്ടനവധി യൂസർ സ്ക്രിപ്റ്റുകൾ userscript.org യിൽ ലഭ്യമാണ്.

ചില യൂസർ സ്ക്രിപ്റ്റുകൾ

  1. GoogleTagCloudMaker : ഗൂഗിൾ സെർച്ച് റിസൾട്ടുകളിൽ നിന്ന് ഒരു TagCloud നിർമ്മിക്കുവാൻ ഈ സ്ക്രിപ്റ്റ് സഹായിക്കുന്നു.

  2. MySpace : പേജിലുള്ള Ads, ഫ്ലാഷ് അനിമേഷനുകൾ എന്നിവ ഒഴിവാക്കി പേജുകൾ വേഗത്തിൽ ലോഡ് ചെയ്യുവാൻ ഈ സ്ക്രിപ്റ്റുകൾ ഉപയോഗിച്ച് സാധിക്കുന്നതാണ്.

  3. Facebook : തീമുകൾ മാറ്റുവാനും അഡ്‌വെർട്ടൈസ്മെന്റുകൾ, അനിമേഷനുകൾ എന്നിവ ഒഴിവാക്കുവാനും കൂടാതെ ഓട്ടോമറ്റിക്കായി പേജ് റിഫ്രെഷ് ചെയ്യിക്കുവാനും ഈ സ്ക്രിപ്റ്റുകൾ ഉപയോഗിക്കാം.

  4. RS-Bundle : റാപ്പിഡ് ഷെയർ സൈറ്റിൽ പ്രവർത്തിക്കുന്ന ഒരു സ്ക്രിപ്റ്റ്. ഓട്ടോമറ്റിക്കായി ഫ്രീ ബട്ടൺ പ്രസ് ചെയ്യുക, ഒരു ഡൌൺലോഡ് മാനേജർ ഉപയോഗിച്ച് ഫ്രീ ഡൌൺലോഡ് അനുവദിക്കുക (സാധാരണ ഗതിയിൽ റാപ്പിഡ് ഷെയറിൽ ഫ്രീ ഡൌൺലോഡുകൾ ഡൌൺലോഡ് മാനേജറിലൂടെ ചെയ്യുവാൻ സാധിക്കാറില്ല) ,ഡൌൺലോഡ് തയാർ ആകുമ്പോൾ അലർട്ട് ചെയ്യുക തുടങ്ങിയവയാണ് ഈ സ്ക്രിപ്റ്റിന്റെ ജോലികൾ.

  5. GmailSuperClean : ജീമെയിലിന് ഒരു Web 2.0 ഇന്റർഫേസ് ഫീലിങ്ങ് കൊടുക്കുവാൻ.

  6. RSS & Atom Feed Suscriber Button Generator : ഇനി മുതൽ ഒരു ബ്ലോഗിലോ സൈറ്റിലോ പോകുമ്പോൾ RSS അല്ലെങ്കിൽ Atom ഫീഡുകൾ പേജിൽ തിരഞ്ഞ് സമയം കളയണ്ട. ഈ സ്ക്രിപ്റ്റ് ഒരു പേജിന്റെ ഇടത്‌വശത്ത് മുകളിലായി ഒരു RSS Subscriber ബട്ടൺ പുതുതായി കാണിക്കും.

  7. Likify thing : ഒരു വെബ് പേജിൽ കാണുന്ന ഏതൊരു പ്ലെയിൻ ടെക്സ്റ്റ് ലിങ്കുകളേയും ശരിയായ ലിങ്കുകളാക്കി മാറ്റാൻ ഈ സ്ക്രിപ്റ്റ് സഹായിക്കും. ഉദാഹരണത്തിന് ഒരു പേജിൽ എവിടെയെങ്കിലും blogger.com അല്ലെങ്കിൽ http://blogger.com അതുമല്ലെങ്കിൽ www.blogger.comഎന്നോ ഉണ്ടെന്നിരിക്കട്ടേ ഈ സ്ക്രിപ്റ്റിന്റെ സഹായത്താൽ അവയെല്ലാം തനിയേ http://www.blogger.com എന്നാക്കി മാറ്റി ആയിരിക്കും കാണിക്കുക.

  8. Google MP3 : MP3 ഫയലുകൾ ഉള്ള പേജുകളിൽ ഫയലിന്റെ തൊട്ടടുത്തായി ഒരു Play ബട്ടൺ ഡിസ്പ്ലേ ചെയ്യിക്കുവാൻ ഈ സ്ക്രിപ്റ്റ് ഉപയോഗിക്കാവുന്നതാണ്.

Friday, April 17, 2009

വീണ്ടും ചില ഫ്രീവെയർ / ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ

8 comments

ഇത്തവണയും കുറച്ച് ഓപ്പൺ സോഴ്സ് / ഫ്രീവെയർ പ്രോഗ്രാമുകളാണ്. ദൈനം ദിന ഉപയോഗങ്ങൾക്കായി കൂടുതൽ ആവശ്യം വന്നേക്കാവുന്നത് എന്ന് തോന്നിയവയിൽ ചിലത്.

1. Dspeech

ASR (Automatic speech Recognition) ഫങ്ഷൻ ഇന്റഗ്രേറ്റ് ചെയ്ത്ട്ടുള്ള ഒരു TTS (Text to Speach) പ്രോഗ്രാം ആണ് DSpeech. ഒരു ട‌െക്സ്റ്റ് ഫയലിൽ ഉള്ള വിവരങ്ങൾ ഓഡിയോ ആയി മാറ്റുവാൻ ഈ പ്രോഗ്രാം ഉപയോഗിക്കാവുന്നതാണ്. പ്രധാന ഫോർമാറ്റുകളാ‍യ .wma, .mp3 എന്നിവയിലേയ്ക്ക് കൺ‌വെർഷൻ സാധ്യമാണ്.

2. KeePass

ശരാശരി കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരാൾ ഒരുപാട് യൂസർ നെയിമുകളും പാസ്‌വേർഡുകളും ഓർത്തിരിക്കേണ്ടി വരാറുണ്ട്. വിൻഡോസ്, യാഹൂ, ഇന്റർനെറ്റ് ബാങ്കിങ്, എം എസ് എൻ, ബ്ലോഗർ അങ്ങനെ ഒട്ടനവധി. പാസ്‌വേഡുകൾ മറന്നുപോവുക എന്നത് സാധാരണവുമാണ്. വളരെ സുരക്ഷിതമായി യൂസർ നെയിമുകളും പാസ്‌വേഡുകളും സൂക്ഷിക്കാവുന്ന ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനാണ് KeePass.

3. Unlocker

Cannot delete Folder: Its being used by another person or program.

അല്ലെങ്കിൽ

Cannot delete file. Access is denied

ഫയലുകളോ ഫോൾഡറുകളോ ഡിലീറ്റ് ചെയ്യുമ്പോൾ ഇത്തരം Error മെസേജുകൾ പലപ്പോഴും നിങ്ങൾ കണ്ടുകാണും. ഇത്തരം ഫയലുകളേയും ഫോൾഡറുകളേയും ഡിലീറ്റ് ചെയ്യുവാൻ സഹായിക്കുന്ന ഒരു ഫ്രീവെയർ പ്രോഗ്രാമാണ് Unlocker.


4. CamStudio

വീഡിയോ സ്ക്രീൻ കാപ്ചറിങ്ങിനായി ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനാണ് CamStudio. ട്രെയിനിങ്ങ്, ഡെമോ വീഡിയോകൾ ഇതുപയോഗിച്ച് .avi ഫോർമാറ്റിൽ നിർമ്മിക്കാവുന്നതാണ്. Camtasia Studio പോലുള്ള പ്രൊഫഷണൽ ആപ്ലിക്കേഷനുകൾക്ക് ബദലായി ഇത് ഉപയോഗിക്കാവുന്നതാണ്. .

5. MWSnap

സ്ക്രീനിന്റെ പല ഭാഗങ്ങളിൽ നിന്നും സ്റ്റിൽ ഇമേജുകൾ എടുക്കുവാൻ സഹായിക്കുന്ന ഒരു ഫ്രീ പ്രോഗ്രാമാണിത്. മൊത്തം സ്ക്രീൻ, ഒരു പ്രത്യേക വിൻഡോ, ഒരു പ്രത്യേക സ്ക്രീൻ ഏരിയ എന്നിവയിൽ നിന്ന് സ്ക്രീൻ കാപ്ചറിങ് ഇതിൽ സാധ്യമാണ്.

6. HIT Mail Privacy Lite

ഈമെയിൽ സന്ദേശം ഒരു ഫോട്ടോയിൽ ഉൾക്കൊള്ളിച്ച് അയക്കാൻ പറ്റുന്നതിനെ കുറിച്ച് ഒന്ന് ആലോചിക്കുക. വളരെ സീക്രട്ട് ആയി ഇത്തരത്തിൽ ആശയ വിനിമയം നടത്താൻ സാധിക്കുന്ന വളരെ രസകരമായ ഒരു പ്രോഗ്രാമാണിത്. നിങ്ങൾ ഒരു ഫോട്ടോ തിരഞ്ഞെടുക്കുക, ഒരു രഹസ്യ പാസ്‌വേഡ് നൽകുക, രഹസ്യ സന്ദേശം ടൈപ്പ് ചെയ്യുക. സേവ് ചെയ്യുക. നിങ്ങളുടെ രഹസ്യ സന്ദേശം അടങ്ങിയ ഫോട്ടോ തയാർ!. അറ്റാച്ച്മെന്റായി ഈ ഫോട്ടോ അയക്കുക. കൈപ്പറ്റുന്ന ആൾക്ക് ഇതേ പ്രോഗ്രാം ഉപയോഗിച്ച് നിങ്ങളുടെ രഹസ്യ സന്ദേശം ഡീകോഡ് ചെയ്യാവുന്നതാണ്.

7. Belark Advisor

നിങ്ങളുടെ കമ്പ്യൂട്ടറിലെ സോഫ്റ്റ്വെയർ, ഹാർഡ്‌വെയർ എന്നിവയെ കുറിച്ചുള്ള ഒരു വിശദമായ പ്രൊഫൈലിങ്ങ് നടത്തി ഒരു ഓഡിറ്റ് റിപ്പോർട്ട് തയാറാക്കാൻ ഉപയോഗിക്കാവുന്ന ഒരു നല്ല പിസി ഓഡിറ്റ് ടൂൾ ആണ് Belark Advosor. ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്വെയറുകളുടെ വിവരങ്ങൾ , സെക്യൂരിറ്റി പാളിച്ചകൾ, ഹോട്ട്ഫിക്സുകൾ തുടങ്ങി ഒട്ടനവധി വിവരങ്ങൾ ഓഡിറ്റ് റിപ്പോർട്ടിൽ ലഭ്യമാണ്.

8. NetStat Live

നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ സംബന്ധിയായ എല്ലാ വിവരങ്ങളും അനലൈസ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന ഒരു TCP/IP Protocol Monitor Tool ആണിത്. ഇൻ‌കമിങ്ങ്, ഔട്ട്ഗോയിങ്ങ് ഡേറ്റാ റേറ്റ് തുടങ്ങിയ വിവരങ്ങൾ ഇതിൽ ലഭ്യമാണ്.


9. Restoration

ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ തിരിച്ചെടുക്കുവാൻ സഹായിക്കുന്ന ഒരു ഫ്രീ റിക്കവറി ടൂൾ ആണിത്. ഫോർമാറ്റ് ചെയ്യപ്പെട്ട ഫ്ലാഷ് ഡ്രൈവുകളിൽ നിന്ന് ഫോട്ടോകൾ തിരിച്ചെടുക്കുവാനും, റീസൈക്കിൾ ബിനിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഫയലുകളും റിക്കവർ ചെയ്യുവാനും ഇതുപയോഗിച്ച് സാധിക്കുന്നതാണ്. വളരെ ചെറിയ സൈസ് ആയതിനാൽ ഒരു ഫ്ലോപ്പിയിൽ നിന്നുവരെ ഇത് പ്രവർത്തിപ്പിക്കാവുന്നതാണ്.


10. TruCrypt

സേവ് ചെയ്യുന്ന എല്ലാ ഫയലുകളും ഓട്ടോമാറ്റിക്ക് ആയി എൻ‌ക്രിപ്റ്റ് ചെയ്യുന്ന ഒരു ഡ്രൈവ് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചുകാണും . TrueCrypt എന്ന ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് അത്തരത്തിൽ ഒരു ഡ്രൈവ് സാധ്യമാണ്. ഇതുപയോഗിച്ച് ഒരു ഫയലിനുള്ളിൽ വിർച്യൽ ആയ ഒരു ഡ്രൈവ് ഉണ്ടാക്കുവാനും അതിനെ ഒരു സാധാരണ ഡ്രൈവ് എന്ന പോലെ മൌണ്ട് ചെയ്യുവാനും സാധ്യമാണ്. ഈ ഡ്രൈവിലേയ്ക്ക് സേവ് ചെയ്യുന്ന ഫയലുകൾ തനിയേ എൻക്രിപ്റ്റ് ചെയ്യപ്പെടും. ഈ ഫയലുകൾ ഒരു പാസ്‌വേഡ് അല്ലെങ്കിൽ ഒരു കീ ഉപയോഗിച്ച് മാത്രമേ തുറക്കുവാൻ സാധിക്കുകയുള്ളൂ.



Thursday, April 9, 2009

11 വിവിധോദ്ദേശ്യ ലിനക്സുകൾ

6 comments

ലിനക്സിനേയും ഓപ്പൺ സോഴ്സിനേയും കുറിച്ച് സാധാരണക്കാർക്കിടയിൽ സാമാന്യ അവബോധം ഉണ്ടാക്കിയെടുക്കുക എന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ല. ചിരപരിചിതമായ വിൻഡോസിന്റെ ഹാങ്ങോവറിൽ നിന്ന് ഒരു മാറ്റം ആർക്കും അത്ര എളുപ്പവുമല്ല. ലിനക്സിനെ കുറിച്ച് സാധാരണക്കാർക്കുള്ള ഒരു പേടി അത് ടെക്നിക്കൽ എക്സ്പർട്ടൈസ് ഉള്ളവർക്ക് മാത്രമുള്ള ഒന്നാണെന്നും അതത്ര എളുപ്പം വഴങ്ങില്ല എന്നതുമാണ്. എന്നാൽ ആ കാലമൊക്കെ അവസാനിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പല മേഖലകളിലും ഇന്ന് ലിനക്സ് വിൻഡോസിനെ കവച്ച് വെച്ചിരിക്കുന്നു. റിലയബിലിറ്റി അധവാ സ്ഥിരത എന്ന വാക്കിന്റെ പര്യായമായി മാറിയിരിക്കുന്നു പുതു തലമുറയിലെ പല ലിനക്സ് ഡിസ്ട്രോകളും. ലോകമെമ്പാടും സെർവറുകളുടെ മാർക്കറ്റിൽ ഇന്ന് വിൻഡോസിനൊപ്പമോ അതിനേക്കാൾ മുകളിലോ ആണ് ഇന്ന് ലിനക്സിന്റെ സ്ഥാനം. എന്തിന് ഒരു ഡെസ്ക്ടോപ് കമ്പ്യൂട്ടറിലെ ലിനക്സ് ഇൻസ്റ്റലേഷൻ വരെ ഇന്ന് വിൻഡോസിനേക്കാൾ എളുപ്പമായിരിക്കുന്നു. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനറിയാവുന്ന ഏതു സാധാരണക്കാരനും ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ സ്വന്തമായി ചെയ്യാവുന്ന ഒന്നായി മാറിയിരിക്കുന്നു ഇന്നത്. ലിനക്സിനെ കുറിച്ച് കൂടുതൽ അറിയുവാനും അത് പരീക്ഷിച്ച് നോക്കുവാനും താല്പര്യപ്പെടുന്നവർക്കായി കുറച്ച് ഡിസ്ട്രിബ്യൂഷനുകളെ ഇവിടെ അവതരിപ്പിക്കുന്നു.

ലിനക്സിന്റെ ആയിരത്തിലധികം വിവിധ ഡിസ്ട്രിബ്യൂഷനുകൾ ഇന്ന് നമുക്ക് ലഭ്യമാണെന്നതാണ് കണക്കുകൾ. ഒരു പ്രത്യേകത, ഇത്തരത്തിൽ ഉള്ള പല ഡിസ്ട്രിബ്യൂഷനുകളും ഒരു നിശ്ചിത തരം ഉപയോഗത്തിനായി നിർമ്മിച്ചവയാണ് എന്നതാണ്. നിങ്ങൾ ഒരു വിദ്യാർഥിയോ, അദ്ധ്യാപകനോ, ഡിസൈനറോ, സിസ്റ്റം അഡ്മിനിസ്ട്രേറ്ററോ അതോ ഒരു പ്രത്യേക മത വിശ്വാസിയോ ആയിക്കൊള്ളട്ടേ നിങ്ങൾക്കായി ഒരു ഡിസ്ട്രിബ്യൂഷൻ ലിനക്സിൽ തീർച്ചയായും ലഭ്യമാണ്. ഇതു തന്നെയാണ് ലിനക്സിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നും. ഇത്തരത്തിലുള്ള 11 തരം വ്യത്യസ്ഥ ലിനക്സുകളെ പരിചയപ്പെടാം.

ഇതിന്റെ ഉദ്ദേശ്യം വിവിധ ലിനക്സ് ഡിസ്ട്രോകളിൽ നിന്ന് മികച്ചവയെ കണ്ടെത്തുക എന്നതല്ല, മറിച്ച് വിവിധ മേഖലകളിലെ ഉപയോഗങ്ങൾക്കായി പ്രത്യേകം തയാറാക്കിയവയിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ടവ എന്ന് തോന്നിയവയെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഈ ലിസ്റ്റിൽ ഉൾപ്പെടാതെപോയ എന്നാൽ നിങ്ങൾക്കറിയാവുന്നവ മറ്റുള്ളവർക്കായി തീർച്ചയായും പങ്കുവെയ്ക്കുക.

1. Qimo

കുട്ടികൾക്കായി (3+) കളിക്കാനും പഠിക്കാനുമുള്ള അനവധി ഫ്രീ സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്തിയ ഒരു മികച്ച ഡിസ്ട്രോയാണിത് കുട്ടികൾ ഉള്ളവർ ദയവായി ഒരിക്കലെങ്കിലും ഒന്നു പരീക്ഷിച്ച് നോക്കുക. ചെറിയ പ്രായത്തിലേ കുട്ടികൾക്ക് ലിനക്സിനോട് ഒരു ആഭിമുഖ്യം വളർത്താൻ ഇതുപകരിക്കും.

2. Edubuntu

സ്കൂളുകൾക്കും ക്ലാസ്‌റൂമുകൾക്കുമായി നിർമ്മിക്കപ്പെട്ട ഒരു ഡിസ്ട്രോയാണ് ഇത്.



3. Parted Magic

നോർട്ടൺ പാർട്ടീഷൻ മാജിക്ക് എല്ലാവർക്കും പരിചിതമായ ഒരു പേരാണ്. അതേ ജോലി മികച്ച രീതിയിൽ ചെയ്യുന്ന ഒരു ആൾട്ടർനേറ്റീവാണ് Parted Magic. ഇതിൽ ഒട്ടനവധി ഫ്രീ ഡ്രൈവ് റിപ്പയർ ടൂളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതൊരു ലൈവ് സിഡി ആയിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

4. Scientific Linux

രണ്ട് പ്രസിദ്ധ റിസർച്ച് സംവിധാനങ്ങളായ ഫെർമിലാബിന്റേയും CERN ന്റേയും ഒരു സംയുക്ത സംരഭമയി റെഡ്‌ഹാറ്റ് ലിനക്സ്നിന്റെ ഒരു വേരിയേഷൻ ആയാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ശാസ്ത്ര കുതുകികളായ ആളുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ ഒരു ഡിസ്ട്രോയാണ് scientific linux. ഇനി നിങ്ങൾ Debian/Ubuntu വിൽ പരിചയമുള്ള ഒരാളാണെങ്കിൽ പരീക്ഷിക്കാവുന്ന ഒന്നാണ് Scibuntu.



5. BackTrack

കമ്പ്യൂട്ടർ, ഇന്റർനെറ്റ് സെക്യൂരിററ്റി മേഖലകളിൽ ചെയ്യുന്ന ഒരു പ്രധാന സംഗതിയാണ് പെനിട്രേഷൻ ടെസ്റ്റിങ്ങ്. ഇത്തരം കാര്യങ്ങൾക്കായി ലിനക്സ് ഡിസ്ട്രോകളാണ് സാധാരണയാ‍യി ഉപയോഗിക്കാറുള്ളത്. ഇവയിൽ ഏറ്റവും പോപ്പുലറായ ഒരു ഡിസ്ട്രോയാണ് ബാക്ട്രാക്ക് അധവാ BT. മുന്നൂറിലധികം ടെസ്റ്റിങ്ങ് സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ലൈവ് സിഡി ആയതിനാൽ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സിഡിയിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. BTയുടെ പുതിയ വേർഷൻ Ubuntu വിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

6. Ubuntu – CE / Ubuntu ME

a. ക്രിസ്ത്യൻ എഡിഷൻ - പാരന്റൽ കണ്ട്രോളു ക്രിസ്റ്റ്യൻ ഫ്രണ്ട്ലി ആപ്ലിക്കേഷനുകളും പ്രീ ഇൻസ്റ്റാൾ ആയി വരുന്ന ഉബുണ്ടുവിന്റെ വേറൊരു ഫ്ലേവർ.

b. ഇസ്ലാമിക എഡിഷൻ - ഉബുണ്ടുവിന്റെ ഇസ്ലാമിക സോഫ്റ്റ്‌വെയറുകൾ (നിസ്കാര സമയം, ഖുർ‌ആൻ പഠന സഹായികൾ, പാരന്റൽ കണ്ട്രോൾ എന്നിവ) എന്നിവ പ്രീ ഇൻസ്റ്റാൾ ചെയ്ത ഫ്ലേവർ.


7. Clonezilla

നോർട്ടൺ ഗോസ്റ്റ് പോലുള്ള ഡിസ്ക് ക്ലോണിങ്ങ് ടൂളുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു മികച്ച ഡിസ്ട്രിബ്യൂഷനാണിത്.

8. Ubuntu Studio

ഉബുണ്ടുവിന്റെ വേറൊരു ഫ്ലേവറാണിത്. ഓഡിയോ വീഡിയോ ഗ്രാഫിക് ആപ്ലിക്കേഷനുകൾക്കാണ് ഇതിൽ പ്രാമുഖ്യം. ലിനക്സ് ലോകത്തെ ഏറ്റവും പ്രചാരമുള്ളതും മികച്ചതുമായ ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനുകൾ ഇതിൽ ലഭ്യമാണ്. ഡിസൈനേഴ്സ് ശ്രദ്ധിക്കുക

9. SystemRescueCd

ട്രബിൾഷൂട്ടിങ്ങ്, റിപ്പയറിങ്ങ്, റിക്കവറി എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന, എതൊരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഡിസ്ട്രോയാണിത്.


10. linuX-gamers

വളരെ പോപ്പുലറായ ലിനക്സ് ഗെയിമുകൾ പ്രീ ഇൻസ്റ്റാൾ ആയി വരുന്ന, ഒരു ഡിസ്ട്രോ. ഇൻസ്റ്റലേഷൻ ആവശ്യമില്ല. നേരിട്ട് സിഡി ഇട്ട് പ്രവർത്തിപ്പിക്കാം.


11. Mythbuntu

മൈക്രോസോഫ്റ്റ് വിൻഡോസ് മീഡിയാ സെന്റർ എഡിഷനു പകരമായി ഉപയോഗിക്കാവുന്ന ഒരു ഉബുണ്ടു ഫ്ലേവർ.


കടപ്പാട് : www.linuxhaxor.net


Tuesday, April 7, 2009

ഫ്രീ ഫോട്ടോ എഡിറ്റിങ്ങ് സോഫ്റ്റ്വെയറുകൾ

10 comments

ഇമേജ് എഡിറ്റിങിനായി ഉപയോഗിക്കാറുള്ള ഫോട്ടോഷോപ്പ്, ഇല്ലസ്റ്റ്രേറ്റർ, കോറൽ ഡ്രോ എന്നിവയ്ക്ക് ബദലായി ഉപയോഗിക്കാവുന്ന ഫ്രീ വെയർ , ഓപ്പൺ സോഴ്സ് വിഭാഗങ്ങളിൽ വരുന്ന കുറച്ച് ആപ്ലിക്കേഷനുകൾ പരിചയപ്പെടാം.

ഓരോന്നും പ്രവർത്തിപ്പിക്കാവുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും കൂടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.


ഇൻസ്റ്റാൾ ചെയ്യാവുന്നവ:

01. Artweaver - http://www.artweaver.de/ (Windows)
02. IrfanView - http://www.irfanview.com/ (Windows)
03. Paint.NET - http://www.getpaint.net/ (Windows)
04. Picasa 3 - http://picasa.google.com/ (Windows, Linux, Mac OSX)
05. Pixia - http://www.ne.jp/asahi/mighty/knight/ (Windows)
06. Project Dogwaffle - http://www.dogwaffle.info/ (Windows)
07. TwistedBrush - http://www.pixarra.com/ (Windows)
08. CinePaint - http://www.cinepaint.org/ (Linux, BSD,Unix,Mac OSX)
09. GIMP - http://www.gimp.org/ (Windows, Linux, Mac OSX)
10. KolourPaint - http://www.kolourpaint.org/ (Linux)
11. Krita (KOffice Project) - http://www.koffice.org/krita/ (Linux - KDE)
12. The Usable Image Editor - http://www.nathive.org/ (Linux - GNOME)
13. Pixen 3 - http://opensword.org/pixen/ (Mac OSX)
14. Seashore - http://seashore.sourceforge.net/ (Mac OSX)
15. Tile Studio - http://tilestudio.sourceforge.net/ (Windows)
16. Inkscape - http://www.inkscape.org/ (Windows, Linux, Mac OSX)
17. Tux Paint - http://www.tuxpaint.org/ (Windows, Linux, Mac OSX, BSD)
18. RENDERA - http://www.rendera.net/ (Windows)
19. Image Forge - http://www.cursorarts.com/ca_imffw.html (Windows)
20. Photoscape - http://www.photoscape.org (Windows)
21. Photofiltre - http://photofiltre.free.fr (Windows)
22. Ultimate Paint - http://www.ultimatepaint.com/ (Windows)



വെബ്ബ് വഴി ഓൺലൈനായി ഉപയോഗിക്കാവുന്നവ:

01. Aviary - http://aviary.com/home (try)
02. Picnik - http://www.picnik.com/ (try)
03. Splashup - http://www.splashup.com/
04. Phoneix - http://a.viary.com/
05. Photoshop Express - https://www.photoshop.com/express/
06. Snipshot - http://snipshot.com/
07. flauntR - http://www.flauntr.com/
08. Pic Resize - http://gui.picresize.com/picresize2/
09. Pixenate - http://pixenate.com/
10. FotoFlexer - http://fotoflexer.com/
11. Phixr - http://www.phixr.com/
12. Lunapic - http://www.lunapic.com/editor/
13. ResizeR - http://resizr.lord-lance.com/
14. Dumpr - http://www.dumpr.net/
15. Pictureful - http://pictureful.com/
16. Pixlr - http://www.pixlr.com/ (try)
17. SumoPaint - http://www.sumo.fi/
18. LINB - http://www.stockfreephoto.com/online-image-editor/

Monday, April 6, 2009

പോർട്ടബിൾ യുബണ്ടു

8 comments

വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഉള്ളിൽ നിന്ന് ഒരു സാധാരണ ആപ്ലിക്കേഷനെ പോലെ പ്രവർത്തിക്കുന്ന ലിനക്സിന്റെ ഒരു പുതിയ ഫ്ലേവറാണ് പോർട്ടബിൾ യുബണ്ടു. ലിനക്സ് ഒരിക്കലെങ്കിലും ഉപയോഗിച്ച് നോക്കണമെന്ന് ആഗ്രഹമുള്ളവർക്ക് തികച്ചും ഒരു സന്തോഷകരമായ വാർത്ത.

ചില പ്രത്യേകതകൾ:

1. ഏതു കോൺഫിഗറേഷനിലുള്ള കമ്പ്യൂട്ടറിലും പ്രവർത്തിപ്പിക്കാം.
2. 1 GB ക്ക് മുകളിലുള്ള ഏതു ഫ്ലാഷ് ഡ്രൈവിലും ഉൾക്കൊള്ളിക്കാം, അതിൽ നിന്നുതന്നെ പ്രവർത്തിപ്പിക്കാം.
3. പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടറിന്റെ ലോക്കൽ ഹാർഡ് ഡ്രൈവിലെ ഫയലുകളും ഫോൾഡറുകളും ആക്സസ് ചെയ്യാം, അവയിൽ മാറ്റങ്ങൾ വരുത്താം.
4. ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകൾ ഉൾപ്പെടെ എല്ലാ ഫയലുകളും പോർട്ടബിൾ ആയി കൊണ്ടുനടക്കാം.

താഴെ കാണിക്കുന്ന URL വഴി പോർട്ടബിൾ ലിനക്സ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

http://portableubuntu.sourceforge.net/index.php?section=download

(ഇൻസ്റ്റലേഷൻ സംബന്ധിയായി സംശയങ്ങൾ സ്വാഗതം ചെയ്യുന്നു)

Thursday, April 2, 2009

ഗൂഗിൾ അഡ്വാൻസ്ഡ് സെർച്ച്

1 comments

ഗൂഗ്ഗിൾ ഹാക്കിങ്ങ് കമ്മ്യൂണിറ്റിയിൽ ഡോർക്കുകൾ എന്നറിയപ്പെടുന്ന പ്രീ ഡിഫൈൻഡ് കീ വേർഡുകൾ ഉപയോഗിച്ച് ഗൂഗിൾ സെർച്ചിങ് എളുപ്പത്തിലാക്കാം. ഒരേസമയം രസകരവും വിജ്ഞാനപ്രദവുമായ അവയിൽ പ്രധാനപ്പെട്ട ചില കീവേർഡുകൾ നമുക്ക് പരിചയപ്പെടാം.

ഒരു വാക്കിന്റെ അർത്ഥം ഓൺലൈൻ ഡിക്ഷ്നറികളിൽ കൂടി അറിയണമെങ്കിൽ define: എന്ന കീവേർഡ് ഉപയോഗിക്കാം.
ഉദാ: define:blogger



കറൻസി കൺ‌വർഷനുവേണ്ടി -
ഉദാ: 1 AED IN INR


ഒരു പ്രത്യേക തരം ഡോക്യുമെന്റിനെ മാത്രം സെർച്ച് ചെയ്യുവാൻ - filetype:
ഉദാ: pdf ഫയലുകളെ മാത്രം സെർച്ച് റിസൾട്ടിൽ കിട്ടുവാൻ filetype:pdf Blogging


ഒരു നിശ്ചിത തരം ഡൊമയ്നിൽ മാത്രം സെർച്ച് ചെയ്യുവാൻ - site:
ഉദാ: site:co.in Online Shopping


കാൽകുലേറ്ററായി ഉപയോഗിക്കുവാൻ -


സമയം അറിയുവാൻ -

what time in (City Name or State Name)



മ്യൂസിക് തിരയുവാൻ - music:
ഉദാ: music:Rahman



സിനിമാ സംബന്ധിയായ വിവരങ്ങൾ തിരയുവാൻ - movie:
ഉദാ: movie:Die Hard 4



സാധാരണ ഗതിയിൽ ഉപയോഗിക്കാറുള്ള കുറച്ച് കീവേർഡ്സ് മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്..

Wednesday, April 1, 2009

രസകരമായ കുറച്ച് സൈറ്റുകൾ

6 comments

രസകരവും ഉപകാരപ്രദവുമായ കുറച്ച് സൈറ്റുകൾ ആവട്ടെ ഇത്തവണ...

http://www.spokeo.com/

http://www.sumopaint.com/
https://www.qipit.com/pub/home
http://www.photofunia.com/
http://www.kidzui.com/
http://pipl.com/
http://www.avidemux.org/
http://portableapps.com/
http://www.printwhatyoulike.com/
http://www.channelchooser.com/
http://www.logyourrun.com/
http://www.pindream.com/
http://www.fbackup.com/



ഇതുപോലെ എന്തേലും കയ്യിൽ ഉണ്ടേൽ എല്ലാവർക്കുമായി ഷയർ ചെയ്യുക.
 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh