Tuesday, March 31, 2009

മൈക്രോസോഫ്റ്റും ജോർജ് ബുഷും

4 comments

മൈക്രോസോഫ്റ്റും ജോർജ് ബുഷും തമ്മിൽ എന്തേലും ബന്ധമുണ്ടോ ????

ഉണ്ടെന്നുതന്നെയാണ് തോന്നുന്നത്.. എന്തായാലും രസകരമായ ഒരു ചെറിയ പരീക്ഷണം.

നോട്ട്പാഡ് തുറന്ന് bush hid the facts എന്ന് റ്റൈപ്പ് ചെയ്ത് ഡെസ്ക്ടോപ്പിൽ bush.txt എന്ന പേരിൽ സേവ് ചെയ്യുക. നോട്ട്പാഡ് ക്ലോസ് ചെയ്യുക. സേവ് ചെയ്ത ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക..

എന്താണ് ഇപ്പോൾ കാണുന്നത് ?? എന്താ അവരു തമ്മിൽ എന്തേലും ????

:)

(കുറച്ചുപേർക്കെങ്കിലും ഇതിന്റെ കാരണം അറിയുമായിരിക്കും. )

Saturday, March 28, 2009

എല്ലാവർക്കും VPN

5 comments

VPN എന്ന ചുരുക്കപ്പേര് ഒരിക്കലെങ്കിലും കേൾക്കാത്തവർ വിരളം.

Virtual Private Network എന്നതിന്റെ ചുരുക്കപ്പേരാണ് VPN. കേൾക്കുമ്പോൾ കുറച്ച് സാങ്കേതികത്വം തോന്നുന്ന ഒരു പ്രയോഗമാണെങ്കിലും സംഗതി വളരെ നിസ്സാരമാണ്. കുറച്ചുകൂടി വിശദമാക്കിയാൽ ഒരു ഓഫീസിലേയോ കോളേജിലേയോ കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാനായി LAN എന്ന ലോക്കൽ ഏരിയാ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന പോലെ, ലോകത്തിന്റെ ഏതു കോണിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ്വർക്ക് രൂ‍പപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് VPN. സുരക്ഷിതം എന്ന് സൂചിപ്പിച്ചത് secured network എന്ന അർഥത്തിലാണ്. ഇത്തരത്തിലുള്ള ഒരു നെറ്റ്വർക്കിലൂടെയുള്ള ആശയ വിനിമയം എന്ക്ര്യ്പ്റെദ് ആയതിനാൽ ഇവ സമ്പൂർണ്ണമായും സുരക്ഷിതം എന്നു തന്നെ പറയാം.

ഉദാഹരണത്തിന് ABC എന്ന കമ്പനിക്ക് കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവടങ്ങളിൽ ബ്രാഞ്ചുകളും എല്ലാ ബ്രാഞ്ചിലും ഓരോ ചെറിയ LAN നെറ്റ്വർക്കുകളും ഓരോ നെറ്റ്വർക്കുകളിലും ഒന്നിലധികം കമ്പ്യൂട്ടറുകളും ഉണ്ടെന്ന് സങ്കൽ‌പ്പിക്കുക. സാധാരണ ഗതിയിൽ ഈ മൂന്നു LAN നെറ്റ്വർക്കുകൾക്കും തമ്മിൽ ആശയ വിനിമയം സാധ്യമാവുക കൂടുതലുംഈ-മെയിൽ സംവിധാനത്തിലൂടെയായിരിക്കും. ഈ മൂന്നു നെറ്റ്വർക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് ഒരു വലിയ നെറ്റ്വർക്ക് രൂപപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് VPN. ഒരു വലിയ കമ്പനിയെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു നെറ്റ്വർക് ഉണ്ടാക്കുക എന്നത് അവരുടെ ബിസിനസ് സംരഭത്തിന്റെ അനുസ്യൂതമായ പ്രവർത്തനതിന് അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ്. പല തരത്തിൽ ഇതു സാധ്യമാണ്. പ്രൊഫഷണൽ ആയി VPN നെറ്റ്വർക്കുകൾ സെറ്റപ്പ് ചെയ്ത് കൊടുക്കുന്ന ഒരുപാട് IT കമ്പനികൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.

എന്നാൽ ഇവയൊക്കെ മുതൽ മുടക്ക് ആവശ്യമായ കാര്യം തന്നെയാണ്. ഇത്തരം പ്രൊഫഷണലുകൾ സാധാരണയായി OpenVPN പോലുള്ള VPN സൊല്യൂഷനുകൾ നമ്മുടെ ആവശ്യത്തിനനുസരിച്ച് configure ചെയ്ത് തരികയാണ് പതിവ്. അതു ചെയ്യുവാനുള്ള experitise സാധാരണ ഗതിയിൽ ഒരു നല്ല പ്രൊഫഷണലിനു മാത്രമേ കാണുകയുള്ളൂ.

എന്നാൽ ഇനി ഒന്ന് ആലോചിച്ച് നോക്കുക: ഈ മൂന്ന് LAN നെറ്റ്വർക്കുകളും ഇന്റെർനെറ്റിലൂടെ ഒരു വലിയ നെറ്റ്വർക്ക് എന്നപോലെ (WAN അഥവാ wide area network) ബന്ധിപ്പിക്കുന്നു, അതു ചെയ്യാൻ പോകുന്നതോ ഒരു പ്രൊഫഷണലിന്റെ സഹായമില്ലാതെ നിങ്ങൾ തനിയേ.സാധാരണ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഏതൊരാൾക്കും യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ ഒരു VPN രൂപപ്പെടുത്താൻ പറ്റുക എന്നു വന്നാൽ അതു വളരെ നല്ല ഒരു കാര്യം തന്നെയാണ്.

ഇതുപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേയും ഓഫീസിലേയും കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാം,

ലോകത്തിന്റെ പല ഭാഗങ്ങളിലിരിക്കുന്ന നിങ്ങളുടെ സുഹ്ര്ത്തുക്കളെ നിങ്ങളുടെ VPN ലേയ്ക്ക് സ്വാഗതം ചെയ്യാം,

മേൽ‌പ്പറഞ്ഞപോലെ ഒന്നിലധികം ലൊക്കേഷനുകളിലുള്ള LAN നെറ്റ്വർക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് നിങ്ങളുടെ കമ്പനിയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാം.

ഫയലുകൾ കൈമാറാം,

പ്രിന്റർ ഷെയർ ചെയ്യാം (കൊച്ചി ഓഫീസിൽ പ്രിപ്പയർ ചെയ്ത ഒരു വർക്ക് ഓർഡർ നേരിട്ട് നിങ്ങൾ എം.ഡി ഇരിക്കുന്ന കൊല്ലത്തെ ഓഫീസ്സിലെ പ്രിന്ററിലേയ്ക്ക് പ്രിന്റ് ചെയ്യുന്നു !!) ,

ഇൻസ്റ്റന്റ് മെസ്സേജിങ്ങ് സംവിധാനത്തിലൂടെ ഒഫീഷ്യൽ സംഗതികൾ വളരെ സുരക്ഷിതമായി ചാറ്റ് ചെയ്യാം,

റിമോട്ട് ഡെസ്ക്ടോപ് ഷെയർ ചെയ്യാം (കൊച്ചിയിലെ ഓഫീസിൽ ഇരുന്ന്‍കോഴിക്കോട്ടെ റിസെപ്ഷനിലെ കമ്പ്യൂട്ടറിൽ യാഹൂ മെസ്സജർ ഇൻസ്റ്റാൾ ചെയ്യാം) അങ്ങനെ ഒരു LAN നെറ്റ്വർക്കിൽ എന്തൊക്കെ ചെയ്യാമോ അതെല്ലാം .. അതും തികച്ചും സൌജന്യമായി * !!.

ഇത്തരത്തിൽ ഫ്രീവെയർ ആയി നമുക്ക് ലഭ്യമായ ഒരു VPN സൊല്യൂഷനാണ് Comodo EasyVPN.

താഴെക്കാണുന്ന URL പിന്തുടർന്ന് സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യുക.
- http://download.comodo.com/cevpn/download/setups/CEVPNSetup_XPVista_x32.msi

ദാ ഇവിടെ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദ്ദേശങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
- http://easy-vpn.comodo.com/quick_start.html

EasyVPN ന്റെ പ്രത്യേകതകൾ ഇവിടെ ലഭ്യമാണ്
- http://easy-vpn.comodo.com/features.html

NB: 1. * Comodo EasyVPN സ്വകാര്യ ഉപയോഗങ്ങൾക്ക് തികച്ചും സൌജന്യമാണെങ്കിലും കൊമേർഷ്യൽ ഉപയോഗങ്ങൾക്ക് ഫീസ് ആവശ്യമാണ്.

2. സൈറ്റിൽ വിശദമായ ഇൻസ്റ്റാൾ നിർദ്ദേശങ്ങൾ ഉള്ളതിനാൽ കൂടുതൽ അതിനെപ്പറ്റി വിവരിക്കുന്നില്ല. എന്തെങ്കിലും സാങ്കേതിക സഹായം ആവശ്യമെങ്കിൽ ദയവായി അറിയിക്കുക

Sunday, March 22, 2009

യാഹു കള്ളം - 2

5 comments

കഴിഞ്ഞ ഒരു പോസ്റ്റിൽ അവതരിപ്പിച്ച യാഹൂ സ്റ്റാ‍റ്റസ് ചെക്കർ അൽ‌പ്പം മിനുക്ക് പണികളോടെ
ഓട്ടോമേറ്റ് ചെയ്ത് ഒന്നുടെ പോസ്റ്റുന്നു..

ഒരൽ‌പ്പം സ്ക്രിപ്റ്റ്ങ്ങ് നടത്തി അതിനെ ഒരു ചെറിയ വെബ് പേജാക്കി മാറ്റി.
ഉപയോഗിക്കാൻ കുറച്ചൂടെ എളുപ്പം ആവുമെന്ന് പ്രതീക്ഷിക്കുന്നു..

താഴെ കാണുന്ന URL പിന്തുടരുക.

http://www32.websamba.com/rprtestingsite/ystatus.htm

NB: ഐഡി എന്റർ ചെയ്യുമ്പോൾ @yahoo.com ആവശ്യമില്ല

ഡ്രൈവറുകൾ ബാക്കപ് ചെയ്യാം

4 comments

ഹാർഡ്‌വെയർ ഡ്രൈവറുകൾ ബാക്കപ് ചെയ്യുവാൻ വേണ്ടിയുള്ള ഒരു ഫ്രീവെയർ പ്രോഗ്രാമിനെ പരിചയപ്പെടുത്താം.

ഒരിക്കൽ ഇങ്ങനെ ഡ്രൈവറുകൾ ബാക്കപ് ചെയ്തു വെച്ചാൽ പിന്നീട് ഒരു സമയത്ത് കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്യേണ്ടി വരികയാണെങ്കിൽ എല്ലാ ഡ്രൈവർ പ്രോഗ്രാമുകളും തിരഞ്ഞ് സമയം പാഴാക്കേണ്ടി വരികയില്ല. ഇങ്ങനെ ബാക്കപ് ചെയ്തത് റീസ്റ്റോർ ചെയ്താൽ മാത്രം മതി.

ആദ്യം താഴെക്കാണുന്ന URL ൽ നിന്ന് പ്രോഗ്രാം ഡൌൺലോഡ് ചെയ്യാവുന്നതാണ്.

http://www.boozet.org/dl.htm?product=dd&mirror=൧

‘Double Driver’ എന്ന ഈ പ്രോഗ്രാം ഉപയോഗിക്കാൻ വളരെ എളുപ്പമായതിനാൽ വിശദമായ ഒരു സാങ്കേതിക വിവരണം ആവശ്യമില്ലെന്നു കരുതുന്നു.

ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യം വരികയാണെങ്കിൽ ദയവായി അറിയിക്കുക.

Thursday, March 19, 2009

യാഹൂ കള്ളം - 1

4 comments

നിങ്ങളുടെ യാഹൂ ചാറ്റ് ഫ്രണ്ട് നിങ്ങളറിയാതെ ഇൻ‌വിസിബിൾ മോഡിൽ ഇരിപ്പുണ്ടോ ??

ദാ കണ്ടുപിടിക്കാം

താഴെ കൊടുത്തിരിക്കുന്ന URL നേരെ ബ്രൌസറിലോട്ട് പേസ്റ്റ് ചെയ്യുക. u= എന്നതിനു ശേഷംഅവന്റെ അല്ലെങ്കിൽ അവളുടെ യാഹൂ ഐഡി ടൈപ്പ് ചെയ്യുക.

http://opi.yahoo.com/online?u=XXXXXX@symbol&m=g&t=0

ഒരു ഉദാഹരണത്തിന്

എനിക്ക് rpr@yahoo.com എന്ന ഐഡിയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് ആണ് അറിയേണ്ടതെങ്കിൽ

http://opi.yahoo.com/online?u=rpr&m=g&t=0

എന്ന് ടൈപ്പ് ചെയതാൽ മതി

കള്ളി വെളിച്ചത്തായി !!!!!!

(ഇതു നേരത്തെ അറിയാവുന്നവർ ദയവായി ക്ഷമിക്കുക)

Monday, March 16, 2009

ഒരു കുഞ്ഞു തുടക്കം

6 comments

ഐടി എന്ന എന്റെ തട്ടകത്തിൽ എനിക്കറിയാവുന്ന കൊച്ചുകൊച്ച് അറിവുകളും അറിവില്ലായ്മകളും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള ഒരാശകൊണ്ട് തുടങ്ങിയതാണ്. അനുഗ്രഹിക്കുക.
 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh